സ്വപ്‌നയുടെ വെള്ളമടിപാർട്ടിയിൽ അടിച്ചു കോൺതെറ്റിയ ശിവശങ്കരനെ കണ്ടു. ശിവശങ്കറിന് സ്വപ്‌നയുമായി അടുത്ത ബന്ധം; സരിതിന്റെ ഭാര്യ

0
155

തിരുവനന്തപുരം. സ്വപ്‌ന എല്ലാ ദിവസവും രാത്രിയിൽ വെള്ളമടി പാർട്ടി സംഘടിപ്പിക്കാറുണ്ടെന്നും ഒരു ദിവസം സരിത്തിന്റെ നിർബന്ധത്തിന് വഴങ്ങി താനും നിശാ പാർട്ടിയിൽ പങ്കെടുത്തെന്നും യു എ ഇ കോൺസുലേറ്റിൽ ഭർത്താവ് ജോലിക്കു കയറിയതു മുതൽ കുടുംബജീവിതത്തിൽ പ്രശ്‌നങ്ങൾ ആരംഭിച്ചുവെന്നും സ്വർണ്ണ കള്ളക്കടത്തു കേസിൽ പിടിയിലായ സരിതിന്റെ ഭാര്യ. അന്ന് പി ടി പി നഗറിലാണ് സ്വപ്‌ന പാർട്ടി സംഘടിപ്പിച്ചത്. കുടിച്ചു ലക്കുകെട്ട ഐടി സെക്രട്ടറി ശിവ ശങ്കറിനെയും അടിച്ചുപൂസായ സ്വപ്‌നയേയും അവിടെ കണ്ടു. സ്വപ്നക്ക് ശിവശങ്കറുമായി നല്ല ബന്ധമുണ്ടെന്ന് സരിത്ത് പറഞ്ഞ് അറിയാം. പക്ഷേ അന്നാണ് കണ്ടത്. ശിവശങ്കറിനെ കൂടാതെ വേറെയും ചില വി ഐ പി കൾ ആ കള്ളുകുടി പാർട്ടിയിൽ ഉണ്ടായിരുന്നു. പേര് അറിയില്ല.

ശിവശങ്കറിന് ഇവരുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ പോലും സ്വാതന്ത്ര്യമുണ്ട്. കോൺസുലേറ്റിലെ ജോലി പോയപ്പോൾ സ്വപ്നക്ക് ശിവശങ്കർ ഐ.ടി വകുപ്പിൽ ജോലി നൽകിയതായും അറിഞ്ഞു. ഒരു ലക്ഷമായിരുന്നു ശമ്പളം എന്നും കേട്ടിരുന്നു. സരിതിന്റെ ഭാര്യ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here