ഫോണുമായി ബന്ധിപ്പിച്ച് ഉപയോഗിക്കാവുന്ന കണ്ണട പുറത്തിറക്കി റിലയന്‍സ്. ജിയോ ഗ്ലാസ് എന്നാണ് ഈ ഉപകരണത്തിന് റിലയന്‍സ് പേരിട്ടിരിക്കുന്നത്. വീഡിയോ കോളുകളും മീറ്റിംഗുകളുമെല്ലാം ത്രിഡി ഹോളോഗ്രാഫിക് രീതിയില്‍ കാണാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.
മിക്‌സഡ് റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള ഹോളോഗ്രാഫിക് ലെന്‍സ് ആണ് ജിയോ ഗ്ലാസില്‍ ഉപയോഗിച്ചിരിക്കുന്നത്. കോണ്‍ഫറന്‍സ് കോള്‍, പ്രസന്റേഷനുകള്‍ പങ്കുവെക്കുക, ചര്‍ച്ചകള്‍ നടത്തുക എന്നിങ്ങനെയുള്ള ആവശ്യങ്ങളെല്ലാം ജിയോ ഗ്ലാസ് ഉപയോഗിച്ച് നിറവേറ്റാം. ഇവയെല്ലാം ത്രിഡി സാങ്കേതിക വിദ്യയിലാണ് പ്രവര്‍ത്തിക്കുക.
25 മിക്സഡ് റിയാലിറ്റി ആപ്ലിക്കേഷനുകള്‍ ജിയോ ഗ്ലാസിലുണ്ട്. പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ചിരിക്കുന്ന ഫ്രെയിം ആണ് ജിയോഗ്ലാസിന്റെ പ്രധാന ഭാഗം. രണ്ട് ലെന്‍സുകളുടെ നടുവിവായി ഒരു ക്യാമറയുണ്ട്. ലെന്‍സുകള്‍ക്ക് പിന്നിലാണ മിക്‌സഡ് റിയാലിറ്റി സംവിധാനങ്ങള്‍. 75 ഗ്രാം ആണ് ജിയോ ഗ്ലാസിന് ഭാരം.
കാണാന്‍ ജിയോ ഗ്ലാസിന് സണ്‍ഗ്ലാസിനോട് സാദൃശ്യമുണ്ട്. എല്ലാ തരത്തിലുമുള്ള ഓഡിയോ സപ്പോര്‍ട്ട് ചെയ്യുന്ന എക്സ്ആര്‍ സൗണ്ട് സിസ്റ്റമാണ് ജിയോ ഗ്ലാസില്‍ പ്രത്യേകത.
