സാംസങ്ങ് ഇലക്ട്രോണിക്സിന്റെ ചെയർമാനായ ലീ കുൻ ഹി അന്തരിച്ചു

0
331

സാംസങ്ങ് ഇലക്ട്രോണിക്സിന്റെ ചെയർമാനായ ലീ കുൻ ഹി അന്തരിച്ചു. 78 വയസായിരുന്നു. ആറ് വർഷം മുമ്പ് സംഭവിച്ച ഹൃദയാഘാതം മൂലം കിടപ്പിലായിരുന്നു. സിയോളിലെ സ്വവസതിയിലായിരുന്നു ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം.

ദക്ഷിണ കൊറിയൻ ബ്രാൻഡായ സാംസങ്ങിനെ ജനകീയമാക്കാൻ ശ്രമിച്ചത് .ലീ കുൻ ഹി ആയിരുന്നു. രാജ്യത്തിന്റെ ജിഡിപിയുടെ അഞ്ച് ഭാഗവും കമ്പനിയുടെ ആകെയുള്ള വിറ്റുവരവാണ്. 2014 തൊട്ട് ലീ കുൻ ഹിയുടെ മകൻ ലീ ജാ യോങ്ങാണ് സാംസങ്ങിന്റെ വൈസ് ചെയർമാൻ.

1987 മുതൽ 98 വരെ സാംസങ്ങ് ചെയർമാനായി പ്രവർത്തിച്ച ലീ 1998 മുതൽ 2008 വരെ സിഇഒയും ചെയർമാനുമാനുമായി. തുടർന്ന് 2010 മുതൽ 2020 വരെ ചെയർമാനായും സേവനം ചെയ്തു. ഇന്ന ലീ ദക്ഷിണ കൊറിയയിലെ ഏറ്റവും ധനികനായ വ്യക്തിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here