തിരുവനന്തപുരം: മൊബൈൽ പേയ്‌മെന്റ് ആപ്പായ ‘ഗൂഗിള് പേയ്’ക്കെതിരെ അന്വേഷണം. കോംപറ്റീഷന് കമ്മീഷനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്ലേസ്റ്റോറിലും ആൻഡ്രോയ്ഡ് ഫോണിലുമുളള മുൻതൂക്കം പ്രയോജനപ്പെടുത്തി സേവനദാതാക്കളെക്കാൾ കൂടുതൽ ആനുകൂല്യം ഗൂഗിൾ പേ എടുക്കുന്നു എന്ന പരാതിയെ തുടർന്നാണ് നടപടി.
ഇപ്പോൾ പ്ലേസ്റ്റോറിലെ പെയ്ഡ് ആപ്ലിക്കേഷനുകൾക്കും, ഇൻ -ആപ്പ് പർച്ചേസുകൾക്കും പണമടക്കാൻ സാധിക്കുന്നത് ഗൂഗിൾ പേയിലൂടെ മാത്രമാണ്. 30 ശതമാനം വരെ കമ്മീഷനാണ് ഇൻ -ആപ്പ് പർച്ചേസുകളൾക്ക് ഗൂഗിൾ പേ ഈടാക്കുന്നത്. വിപണിയിലുളള മറ്റ് ആപ്പുകൾക്ക് അവസരം നൽകുന്നില്ലന്നും അന്യായമായ വിവേചനമാണ് നടക്കുന്നതെന്നും അന്വേഷണ ഉത്തരവിൽ സിസിഐ വ്യക്തമാക്കുന്നുണ്ട്.
ഒപ്പം ആൻഡ്രോയ്ഡ് മൊബൈലുകളിൽ ഗൂഗിൾ പേ മാത്രം ഫ്രീ ഇൻസ്റ്റാൾ ചെയ്ത് വരുന്നത് ശരിയല്ലെന്നും കമ്മീഷന് വ്യക്തമായി. പ്ലേസ്റ്റോറിനും ഗൂഗിൾ പേയ്ക്കും നൽകുന്ന മുൻഗണന തുടങ്ങിയവ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട പരാതിയാണ് സിസിഐക്ക് ലഭിച്ചത്.