വായുവിലൂടെ ഫോൺ ചാർജ് ചെയ്യുന്ന സാങ്കേതികവിദ്യയുമായി ഷവോമി. ഷവോമിയുടെ എം.ഐ എയർ ചാർജ് വഴി ഒരേസമയം ഒന്നിൽ കൂടുതൽ ഉപകരണങ്ങൾ ചാർജ് ചെയ്യാൻ കഴിയും. പ്രഖ്യാപനം നടന്നുവെങ്കിലും ഉത്പന്നം വിപണിയിലെത്താൻ ഇനിയും വൈകും.അടുത്തകൊല്ലം വരുമെന്നാണ് പ്രതീക്ഷിക്കുന്നത് .നമ്മുടെ ചിന്തകൾക്കപ്പുറം ആണ് ടെക്നോളജി വളർന്നു കൊണ്ടിരിക്കുന്നത്
കാലം മാറ്റിമറിച്ചേക്കാം എം.ഐ എയർ ചാർജിന്റെ പ്രാഥമിക രൂപത്തിൽ അഞ്ചു വാട്ട് വരെ ഒറ്റ ഉപകരണം ചാർജ് ചെയ്യാവുന്ന ഉപകരണമാണ് വിപണിയിലെത്തുക. സ്പീക്കറുകൾ, ഡെസ്ക് ലാമ്പുകൾ, നിങ്ങളുടെ സ്വീകരണമുറികളിലെ മറ്റു ഉപകാരണങ്ങളുടെയെല്ലാം ഡിസൈൻ വൈകാതെ വയർലെസ്സ് സംവിധാനത്തിലേക്ക് മാറും ഷവോമിക്ക് പുറമെ മോട്ടൊറോളയും ഓപ്പോയും വയർലെസ്സ് ചാർജിങ് സാങ്കേതിക വിദ്യയുടെ പണിപ്പുരയിലാണ് ഈ കണ്ടുപിടുത്തം ഏത് കാട്ടിൽ പോയാലും ചാർജ് ചെയ്യാൻ പറ്റും എന്നും നമുക്ക് കരുതാം
Xiaomi claims to wirelessly charge multiple devices over several meters