സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെബിറ്റ് കാർഡുകളിലൂടെ ഒരു ദിവസം കുറഞ്ഞത് ഇനി 20,000 രൂപ പിൻവലിക്കാം. 20,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വ്യത്യസ്ത കാർഡുകളിലൂടെ ഇങ്ങനെ പിൻവലിക്കാം. പണം പിൻവലിക്കുന്നതിനുള്ള വിവിധ പരിധിയിലുള്ള ഏഴ് തരം ഡെബിറ്റ് കാർഡുകൾ എസ് ബി ഐ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.
വ്യത്യസ്ത കാർഡുപയോഗിച്ച് പ്രതിദിനം 20,000 മുതൽ ഒരുലക്ഷം രൂപ വരെയാണ് എടിഎമ്മിനിന്ന് പിൻവലിക്കാനാകുക. അടിസ്ഥാന കാർഡായ എസ് ബി ഐ ക്ലാസിക് ആൻഡ് മാസ്‌ട്രോ കാർഡിന്റെ പണം പിൻവലിക്കാവുന്ന പരിധി 20,000 രൂപയാക്കിയിട്ടുണ്ട്. നിലവിൽ ഇത് 10,000 ആയിരുന്നു.
എസ്ബിഐ ഗ്ലോബൽ ഇന്റർനാഷണൽ ഡെബിറ്റ് കാർഡ് – 40,000 രൂപ, എസ്ബിഐ ഗോൾഡ് ഇന്റർനാഷണൽ ഡെബിറ്റ് കാർഡ് – 50,000 രൂപ, എസ്ബിഐ പ്ലാറ്റിനം ഇന്റർനാഷണൽ ഡെബിറ്റ് കാർഡ് – 1,00,000 രൂപ, എസ്ബിഐ മുംബൈ മെട്രോ കോംബോ കാർഡ് – 40,000 രൂപ എന്നിങ്ങനെയാണ് പിൻവലിക്കാവുന്ന കുറഞ്ഞ പരിധി.