ഡിജിറ്റൽ പണം ഇടപാടിന് ഇനി ഏകീകൃത ക്യൂ ആർ കോഡ്

0
574

ന്യൂഡൽഹി: ഡിജിറ്റൽ പണം ഇടപാട് നടത്തുമ്പോൾ യുപിഐ അല്ലെങ്കിൽ ഭാരത് ക്യൂആർ കോഡ് സംവിധാനം മാത്രം ഉപയോഗിയ്ക്കാൻ എല്ലാ പെയ്മെന്റ് കമ്പനികൾക്കും ആർബിഐ നിർദേശം. ഇനി പണം ഇടപാടുകൾക്കായി പുതിയ ക്യൂആർ കോഡുകൾ നിർമിയ്ക്കാൻ പെയ്മെന്റ് കമ്പനികൾക്കാകില്ല. ഫോൺപേ, ഗൂഗിൾ പേ, മൊബിക്വിക്ക്, പേടിഎം തുടങ്ങിയ പെയ്മെന്റ് കമ്പനികൾക്കും നിർദേശം ബാധകമായിരിക്കും.

പ്രത്യേക സമിതിയുടെ നിർദേശ പ്രകാരമാണ് യുപിഐ, ഭാരത് ക്യൂആർ കോഡുകൾ വ്യാപകമാക്കാൻ ആർബിഐ തീരുമാനിച്ചത്. ഇപ്പോൾ രാജ്യത്ത് പ്രധാനമായും മൂന്ന് ക്യൂർ കോഡുകൾ ആണ് ഉള്ളത്. ഭാരത് ക്യൂആർ, യുപിഐ ക്യൂആർ എന്നിവയ്ക്ക് പുറമെ പ്രൊപ്രൈറ്ററി ക്യൂആർ കോഡുകളാണ് ഉള്ളത്. പ്രൊപ്രൈറ്ററി ക്യൂആർ കോഡുകൾ ഒഴിവാക്കാനും ഇന്റർ ഓപ്പറബ്ൾ ക്യൂ ആർകോഡുകൾക്ക് മികച്ച നിലവാരവും പ്രവർത്തനക്ഷമതയും ഉറപ്പാക്കാനും നിർദേശമുണ്ട്.