വാട്‌സ് ആപ്പ് പ്രൈവസി പോളിസി, സ്വകാര്യതയെ ബാധിക്കില്ലെന്ന് കമ്പനി

0
843

ന്യൂഡൽഹി: വാട്സ്ആപ്പിന്റെ പുതിയ പ്രൈവസി പോളിസി അപ്‌ഡേഷനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വൻ വിമർശനമുയർന്ന സാഹചര്യത്തിൽ നയങ്ങൾ മയപ്പെടുത്തി വാട്‌സ് ആപ്പ് അധികൃതർ. ഉപയോക്താക്കൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയക്കുന്ന സന്ദേശങ്ങളുടെ സ്വകാര്യതയെ പുതിയ സ്വകാര്യതാ നയങ്ങൾ ബാധിക്കില്ലെന്ന് വാട്‌സാപ്പ് വ്യക്തമാക്കി.

ചില അഭ്യൂഹങ്ങളിൽ 100 ശതമാനം വ്യക്തത വരുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഉപയോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങൾ എന്റ് റ്റു എന്റ് എൻക്രിപ്ഷനിലൂടെ സംരക്ഷിക്കുന്നത് തുടരും. പ്രൈവസി പോളിസി അപ്‌ഡേറ്റ് ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള സന്ദേശങ്ങളുടെ സ്വകാര്യതയെ ബാധിക്കില്ലെന്നും വാട്‌സാപ്പ് വിശദീകരണത്തിൽ പറഞ്ഞു.