ഇനി വാട്‌സ് ആപ്പ് വെബിലും വോയ്‌സ്, വിഡിയോ കോളിങ് ഓപ്ഷൻ

0
280

വോയ്‌സ്, വിഡിയോ കോളിങ് ഓപ്ഷൻ വാട്‌സ് ആപ് വെബിലും ഉടൻ ലഭ്യമാകുമെന്ന് കമ്പനി. പുതിയ അപ്‌ഡേറ്റിൽ ഫീച്ചർ ലഭ്യമാവുമെന്നാണ് വിവരം. ഇതിന്റെ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണെന്ന് വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്തു. ആഴ്ചകൾക്കുള്ളിൽ തന്നെ ഫീച്ചർ പുറത്തിറങ്ങിയേക്കും.

പുതിയ ഫീച്ചറിന്റെ സ്‌ക്രീൻഷോട്ടുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാട്‌സ് ആപ് വെബിലേക്ക് ഇൻകമിങ് കോൾ വരുന്നതിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. കോൾ ചെയ്യാനുള്ള ഓപ്ഷനും ഇതിലുണ്ട്.

ലോകമെങ്ങുമുള്ള വാട്‌സ് ആപ് ഉപയോക്താക്കൾ കാത്തിരുന്ന ഫീച്ചറുകളിലൊന്നാണ് വെബ് വകഭേദത്തിലെ വോയ്‌സ്, വിഡിയോ കോൾ സൗകര്യം. ഇതുവരെ വാട്‌സ് ആപ്പിന്റെ ഉടമസ്ഥരായ ഫേസ്ബുക്ക് ഫീച്ചറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. വൈകാതെ ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here