തീവ്രവാദി ആക്രമണം, നൈജീരിയയില്‍ ആറുവയസുകാരന്‍ അടക്കം 3 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

0
56

മിയാംഗോ: നൈജീരിയായിലെ മിയാംഗോ ജില്ലയിലെ ക്പാചുടു ഗ്രാമത്തില്‍ മുസ്ലിം ഫുലാനി ഗോത്രവര്‍ഗ്ഗക്കാര്‍ നടത്തിയ തീവ്രവാദി ആക്രമണത്തില്‍ െ്രെകസ്തവ വിശ്വാസികളായ രണ്ട് സ്ത്രീകളും ആറുവയസുകാരന്‍ ബാലനും കൊല്ലപ്പെട്ടു. സെപ്റ്റംബര്‍ 28 തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. ദിവസങ്ങള്‍ക്ക് ശേഷം മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസാണ് വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. കൊല്ലപ്പെട്ട അസാബി ജോണിന് ഇരുപത്തിയഞ്ചും മേരി ആന്‍ഡ്രൂവിനും പതിനെട്ടു വയസുമായിരിന്നു പ്രായം. കഴിഞ്ഞ ആഴ്ച പ്ലേറ്റോ സംസ്ഥാനത്ത് ഫുലാനികള്‍ നടത്തിയ ആക്രമണത്തില്‍ െ്രെകസ്തവ നേതാവായ ബുലുസ് ചുവാങ് ജെങ്ഗ എന്ന 64 വയസ്സുകാരനെ കൊലപ്പെടുത്തിയിരിന്നു. ഭാര്യയുടെയും, മകന്റെയും കണ്‍മുമ്പിലാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്.

സെപ്റ്റംബര്‍ 24നു വിവാങ് ജില്ലയില്‍ ഫുലാനികള്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് കത്തോലിക്ക വിശ്വാസികള്‍ക്ക് ജീവന്‍ നഷ്ടമായി. ഒരാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇതിന്റെ തൊട്ടുതലേന്നു ഫുലാനികള്‍ വയലില്‍ ജോലിചെയ്തിരുന്ന ഒമ്പത് പേരെ പരിക്കേല്‍പ്പിച്ചിരിന്നു. സെപ്റ്റംബര്‍ മാസം ഇതിന് സമാനമായി െ്രെകസ്തവര്‍ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറി. തങ്ങളുടെ കൃഷിസ്ഥലങ്ങള്‍ പിടിച്ചടക്കി ഇസ്ലാമിക ആധിപത്യം സ്ഥാപിക്കാനാണ് ഫുലാനികള്‍ ശ്രമം നടത്തുന്നതെന്നു െ്രെകസ്തവ നേതാക്കള്‍ പറയുന്നു.

ഇപ്പോഴത്തെ നൈജീരിയ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ഫുലാനി വിഭാഗക്കാരനാണ്. എന്നാല്‍ ഫുലാനികളുടെ അതിക്രമങ്ങള്‍ തടയാന്‍ വേണ്ടി പ്രസിഡന്‍റ് നടപടിയെടുത്തിട്ടില്ലായെന്ന ആരോപണം ശക്തമാണ്. നൈജീരിയയില്‍ െ്രെകസ്തവര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ വംശഹത്യയുടെ വക്കിലെത്തിയിരിക്കുകയാണെന്നും നടപടി സ്വീകരിക്കണമെന്നും ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിലെ അംഗരാജ്യങ്ങളോട് ജനുവരി 30നു ക്രിസ്ത്യന്‍ സോളിഡാരിറ്റി ഇന്റര്‍നാഷ്ണല്‍ എന്ന സന്നദ്ധ സംഘടന ആവശ്യപ്പെട്ടിരുന്നു. നൈജീരിയായില്‍ നടക്കുന്ന െ്രെകസ്തവ നരഹത്യയില്‍ ബ്രിട്ടീഷ് മെത്രാന്‍മാരും ആശങ്ക പ്രകടിപ്പിച്ചിരിന്നു.

ജോയ്ച്ചന്‍ പുതുക്കുളം

LEAVE A REPLY

Please enter your comment!
Please enter your name here