അമ്മൂമ്മയെ ഉയർത്തെഴുന്നേൽപ്പിക്കാന്‍ സെമിത്തേരി തകർത്ത ആൾ അറസ്റ്റിൽ

0
37

പി.പി. ചെറിയാൻ

നോക്സ് വില്ല: ടെന്നസിയിൽ നിന്നുള്ള 34 വയസുകാരൻ ഡാനി ഫ്രെയ്ഡറെ അമ്മൂമ്മയെ ഉയർത്തെഴുന്നേൽപ്പിക്കുവാനുള്ള ശ്രമത്തിനിടെ സെമിത്തേരിക്ക് നാശനഷ്ടം വരുത്തിയതിന് പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയായിരുന്നു സംഭവം. അമ്മൂമ്മയെ അടക്കം ചെയ്തിരുന്നത് ഹക്കിൾബറി സ്പ്രിംഗ്സ് സെമിത്തേരിയിലായിരുന്നു. അമ്മൂമ്മയോടുള്ള അതിരറ്റ സ്നേഹം കൊച്ചുമകനെ അമ്മൂമ്മയെ അടക്കം ചെയ്ത കല്ലറയിൽ നിന്നും ഉയിർത്തെഴുന്നേൽപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലേക്ക് നയിച്ചു. സെമിത്തേരിയിൽ നാട്ടിയിരുന്ന ഹെഡ് സ്റ്റോൺ നീക്കം ചെയ്തും, കല്ലറകളിലെ മണ്ണ് നീക്കംചെയ്തും ഇയാൾ ഏകദേശം 30,000 ഡോളറിന്റെ നാശനഷ്ടം ഉണ്ടാക്കി.

സെമിത്തേരിയിൽ അക്രമം നടക്കുന്നുവെന്ന സന്ദേശം ലഭിച്ചതിനെതുടർന്ന് എത്തിച്ചേർന്ന പോലീസ് ഡാനിയെ പിടികൂടി. എതിർത്തുനിൽപ്പിനൊന്നും ശ്രമിക്കാതെ ഡാനി പോലീസിനു കീഴടങ്ങി. തന്റെ അമ്മൂമ്മയെ ജീവനോടെ കാണണമെന്ന ആഗ്രഹമാണ് ഇതിനൊക്കെ തന്നെ പ്രേരിപ്പിച്ചതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. സെമിത്തേരിയിൽ അതിക്രമിച്ച് കടന്നതിനും, നാശനഷ്ടങ്ങൾ വരുത്തിയതിനും ഡാനിക്കെതിരേ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here