അതിരൂപത വിലക്കി; പെണ്ണുപിടിച്ച വൈദികർക്ക് കുപ്പായമൂരേണ്ടിവരും

0
1025

സ്ത്രീകളുമായി അവിഹിത വേഴ്ച നടത്തിയെന്ന ഓഡിയോ പുറത്തുവന്നതിന് പിന്നാലെ വൈദികർക്കെതിരെ നടപടിയെടുത്ത് തലശേരി അതിരൂപത. തലശേരി അതിരൂപതയിൽ പെട്ട പൊട്ടൻപ്ലാവ് ഇടവകയിലെ മുൻ വികാരി ഫാ.ജോസഫ് പൂത്തോട്ടാൽ, ഫാ.മാത്യൂ മുല്ലപ്പള്ളി എന്നിവരെയാണ് സഭ പൗരോഹിത്യ ശുശ്രൂഷയിൽ നിന്ന് വിലക്കിയത്. ഫാ.മാത്യു മുല്ലപ്പള്ളി തനിക്ക് ഇടവകയിലെ സ്ത്രീകളുമായി അവിഹിതബന്ധമുണ്ടെന്ന് സമ്മതിക്കുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ചെന്നും അതിരൂപത പി.ആർ.ഒ പുറത്തുവിട്ട വിശദീകരണക്കുറിപ്പിൽ പറയുന്നു.

വിശദീകരണക്കുറിപ്പ് ഇങ്ങനെ: തലശേരി അതിരൂപതയിൽപെട്ട പൊട്ടൻപ്ലാവ് ഇടവകയിലെ വികാരിമാരായിരുന്ന ഫാ.ജോസഫ് പൂത്തോട്ടാൽ, ഫാ.മാത്യൂ മുല്ലപ്പള്ളി എന്നിവർക്കെതിരെ ഉയർന്നിരിക്കുന്ന ഗുരുതരമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണ വിധേയമായി ഇരുവർക്കും പൗരോഹിത്യ ശുശ്രൂഷയിൽ വിലക്ക് ഏർപ്പെടുത്തിയതായി അറിയിക്കുന്നു. അതിരൂപതാംഗമായ ഫാ. മാത്യു മുല്ലപ്പള്ളിക്കെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ ആരോപണങ്ങൾ ഉൾപ്പെട്ട ഫോൺ സംഭാഷണം പുറത്തുവന്ന ദിനംതന്നെ അന്വേഷണ കമ്മീഷനെ നിയമിക്കുകയും അദ്ദേഹത്തെ അജപാലന ശുശ്രൂഷയിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്തിരുന്നു. സന്യാസ സഭാംഗമായ ഫാ.ജോസ് പൂത്തോട്ടാലിനെതിരെ നടപടി സ്വീകരിക്കാൻ പ്രസ്തുത സഭയുടെ മേലധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സന്മാതൃക നൽകേണ്ട വൈദീകരരുടെ ഭാഗത്തുനിന്നും വിശ്വാസികൾക്ക് ഇടർച്ചയുണ്ടാക്കുന്ന തരത്തിലുള്ള പ്രവൃത്തികൾ സംഭവിച്ചതിന് ദൈവജനത്തോട് അതിരൂപത മാപ്പുചോദിക്കുന്നു. സംഭവങ്ങളെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ശബ്ദരേഖയിൽ നിന്ന് ആരോപണങ്ങൾ അറിഞ്ഞയുടൻ നിയമാനുസൃതമായ നടപടികൾ എടുത്ത അതിരൂപതയ്‌ക്കെതിരെ നിക്ഷിപ്ത തൽപര്യങ്ങളോടെ ചിലർ നടത്തുന്ന കുപ്രചാരണങ്ങൾ അവഗണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ആവശ്യമായ നിയമനടപടി അതിരൂപത സ്വീകരിച്ചിട്ടുണ്ടെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു.

ഇത്തരം പുരോഹിതരുടെ ദുഷ്പ്രവർത്തികൾ കണ്ടും കേട്ടും നമ്മുടെ വിശ്വാസം നഷ്ടപ്പെട്ടുപോകരുത്. കാരണം അവസാന കാലഘട്ടത്തിൽ ഇതെല്ലാം കേൾക്കുകയും കാണുകയും ചെയ്യും എന്ന് വ്യക്തമായി ബൈബിളിൽ പറഞ്ഞിട്ടുണ്ട്. വിശുദ്ധ സ്ഥലത്ത് അശുദ്ധ ലക്ഷണം കണ്ടുതുടങ്ങി എന്ന വചനം തന്നെ അത് വ്യക്തമാക്കുന്നു. ക്രിസ്തുവിന്റെ രണ്ടാം വരവ് അടുത്തിരിക്കുന്നു. അവസാന കാലഘട്ടം വരെ സഹിച്ചു നിൽക്കുന്നവർ രക്ഷപ്രാപിക്കും. അതിനു വേണ്ടി നിരന്തരം പ്രാർത്ഥിക്കുക .ഇനിയും കേട്ടുകേൾവിയില്ലാത്ത അനേകകാര്യങ്ങളെക്കുറിച്ച് കേൾക്കേണ്ടിവരും.

അച്ഛന്മാരുടെയും കന്യാസ്ത്രി മാരുടെയും വീഴ്ചയിൽ ഞങ്ങൾ   സന്തോഷിക്കുന്ന ഇല്ല വിശ്വാസികളായ ഞങ്ങൾ അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയാണ്.ദൈവത്തിനു മാത്രമേ അറിയൂ  തെറ്റുകൾ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നുള്ള കാര്യം ഞങ്ങൾ ആരെയും വിധിക്കുന്നില്ല .ദൈവത്തിൻറെ മുൻപിൽ  പശ്ചാത്തപിച്ചാൽ ദൈവം ക്ഷമിക്കും.ദാവീദ് രാജാവ് വരെയും  തെറ്റുകൾ ചെയ്തിട്ടുണ്ട്.നല്ല കള്ളൻ കുരിശിൽ കിടന്നുകൊണ്ട് കർത്താവിന് പ്രാർത്ഥിച്ചത് പോലെ  ദൈവത്തോട് പ്രാർത്ഥിക്കുക