അയാൾ അനാവശ്യമായി ശരീരഭാഗങ്ങളിൽ സ്പർശിച്ചു, ഞാൻ കരഞ്ഞുപോയി: ദുർഗ കൃഷ്ണ

0
898

മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ താൻ ലൈംഗീക ചൂഷണത്തിനിരയായിട്ടുണ്ടെന്ന് നടി ദുർഗകൃഷ്ണ. ബസ് യാത്ര ചെയ്യുന്ന സമയത്ത് വീടുകളിൽ പലഹാരങ്ങൾ വിൽക്കുന്ന പ്രായമുള്ളയാൾ തന്നെ മടിയിൽ പിടിച്ചിരുത്തിയെന്നും അയാളുടെ ബാഡ് ടച്ച് മനസിലായപ്പോൾ കൈ തട്ടി മാറ്റാൻ ശ്രമിച്ചെന്നും നടി പറഞ്ഞു.

ടീച്ചർമാരുൾപ്പടെ ബസിലുണ്ടായിട്ടും തനിക്ക് അവരോട് ആ സംഭവം പറയാനോ പ്രതികരിക്കാനോ തനിക്ക് ധൈര്യം വന്നില്ലെന്നും താരം പറഞ്ഞു.
അന്ന് പ്രതികരിക്കാനാകാത്തതിൽ ഇന്ന് ദു:ഖമുണ്ടെന്നും ഒരുപക്ഷെ ടീച്ചർമാരോ മാതാപിതാക്കളോ ആ കാര്യങ്ങളെപ്പറ്റി പറഞ്ഞുതന്നിരുന്നെങ്കിൽ പ്രതികരിച്ചേനെയെന്നും താരം പറഞ്ഞു.

ഭയങ്കരമായി പേടിച്ചെങ്കിലും ഒന്നും പറയാനായില്ല. താൻ സ്‌കൂളിൽ ചെന്നപ്പോൾ കരഞ്ഞുപോയെന്നും കാര്യം ചോദിച്ച ടീച്ചർമാരോട് കത്തികാട്ടി ഒരാൾ കമ്മലൂരി തരണമെന്ന് ഭീഷണിപ്പെടുത്തിയെന്നും നാണവും പേടിയും കാരണം താൻ സത്യം പറഞ്ഞില്ലെന്നും താരം പറഞ്ഞിരുന്നു. പൃഥ്വിരാജിന്റെ വിമാനത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് ദുർഗ.