ഇടപാടുകാരുമായുള്ള ദൃശ്യങ്ങൾ സ്വപ്‌ന റെക്കോർഡ് ചെയ്തു, പല ഉന്നതരുടെയും തലയുരുളും

0
897

കോൺസുലേറ്റിന്റെ മറവിൽ സ്വർണ്ണം കടത്താൻ ശ്രമിക്കവെ എൻ.ഐ.എ പിടികൂടിയ സ്വപ്‌ന സുരേഷ് താനുമായി ബന്ധമുണ്ടായിരുന്ന ആളുകളുടെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് സൂക്ഷിച്ചതായി സൂചന. കഴിഞ്ഞയിടെയാണ് സ്വപ്‌നയിൽ നിന്നും എൻ.ഐ.എ ഒരു ഡിജിറ്റൽ വീഡിയോ റെക്കോർഡർ പിടിച്ചെടുത്തത്.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ, അറ്റാഷെ തുടങ്ങിയവരുടെ ദൃശ്യങ്ങൾ സ്വപ്‌ന റെക്കോർഡ് ചെയ്ത് സൂക്ഷിച്ചെന്നാണ് സൂചന. ശിവശങ്കറിനെ മുമ്പ് റെക്കോർഡ് ചെയ്ത് സൂക്ഷിച്ച ദൃശ്യങ്ങൾ കാട്ടി സ്വപ്‌നയും സംഘവും ഭീഷണിപ്പെടുത്തിയിരുന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇതിൽ നിന്നും മായ്ച്ച ദൃശ്യങ്ങൾ മുഴുവൻ വീണ്ടെടുക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

ദൃശ്യങ്ങൾ തിരിച്ചെടുക്കാൻ കഴിഞ്ഞാൽ പല വമ്പന്മാരുടെയും തലയുരുളുമെന്നാണ് സൂചന. സ്വപ്‌ന നടത്തിയ എല്ലാ രഹസ്യ ഇടപാടുകളും റെക്കോർഡ് ചെയ്ത് സൂക്ഷിച്ചതായും വിവരമുണ്ട്.