ഈ പള്ളിയുടെ ഉള്ളിൽ വെച്ച് അച്ചനെന്താല്ലാം കാണിക്കും, ഞങ്ങളിതൊക്കെ കാണണ്ടേ?:കാരയ്ക്കാമല വികാരിക്കെതിരെ ഇടവകക്കാർ

0
830

കാരക്കാമല സെന്റ്. മേരീസ് പള്ളി വികാരി ഫാ. സ്റ്റീഫൻ കോട്ടക്കലും എഫ്.സി.സി മഠത്തിന്റെ സുപ്പീരിയർ ആയ സിസ്റ്റർ ലിജി മരിയയും പള്ളിമുറിയിൽ വെച്ച് ലൈംഗീകബന്ധത്തിലേർപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി ഇടവകക്കാർ രംഗത്ത്. സംഭവം അന്വേഷിക്കാനെത്തിയ പൊലീസിന്റെ സാന്നിധ്യത്തിൽ അച്ചനെ ചോദ്യം ചെയ്യുകയും അച്ചനോട് ദേഷ്യപ്പെടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. 
ഇടവകക്കാരും അച്ചനും തമ്മിലുള്ള സംഭാഷണം

ഇടവകക്കാർ; അച്ചെനെതിരെയാണ് ഇവിടെയിപ്പോൾ എല്ലാവർക്കും പരാതിയുള്ളത്. 
അച്ചൻ: അത് ഇങ്ങേരല്ല പറയുന്നത്
ഇടവകക്കാർ; ഈ പള്ളിയുടെ ഉള്ളിൽ വെച്ച് അച്ചനെന്താല്ലാം കാണിക്കും കാണിക്കും, ഞങ്ങളിതൊക്കെ കാണണ്ടേ? ഇനി എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരവാദിത്തം ഏറ്റെടുക്കും?അച്ചാ നിങ്ങൾ അടുക്കള  വഴി ഇറങ്ങി പോയതൊക്കെ ഞങ്ങൾക്കറിയാം

അച്ചൻ:എന്നെ ഡിഫന്റ് ചെയ്യാനുള്ള ചുമതല എനിക്കാണ്
ഇടവകക്കാർ; ഞങ്ങൾക്ക് വേണ്ടി സേവനം ചെയ്യാൻ നിൽക്കുന്ന ആളുകൾ ഇത്തരം തോന്ന്യാസം കാണിക്കുമ്പോൾ, എങ്ങനെ ചോദിക്കാതിരിക്കും
അച്ചൻ: എന്താ ഞാൻ കാണിച്ച തോന്ന്യാസം, പറ
ഇടവകക്കാർ; സി.സി.ടി.വി രൂപതയിൽ നിന്ന് കൊണ്ടുവന്ന സാധനമല്ലല്ലോ, ഇടവകക്കാർ പിരിവിട്ട് വാങ്ങിയ സാധനമല്ലേ, എല്ലാവരും സി.സി.ടി.വി വാങ്ങാൻ വീട്ടിൽ നിന്ന് പിരിവ് തന്നിട്ടുണ്ട്. അല്ലാതെ അച്ചൻ അച്ചന്റെ വീട്ടിൽ നിന്ന് കൊണ്ടുവന്ന പൈസയ്ക്കല്ല സി.സി.ടി.വി വെച്ചത് എന്നിങ്ങനെ പോകുന്നു കാരയ്ക്കാമല വികാരിയുമായുളള ഇടവകക്കാരുടെ സംഭാഷണം.