കുഞ്ഞിന് മുലപ്പാൽ കൊടുത്തില്ല, ഭർത്താവ് ഭാര്യയെ പാരകൊണ്ട് തലയ്ക്കടിച്ച് കൊന്നു

0
1129

മുംബൈ: കുഞ്ഞിന് മുലപ്പാൽ കൊടുക്കാതിരുന്ന ഭാര്യയെ യുവാവ്
കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊന്നു. മുംബൈ താനയിലെ ബിവാണ്ടിയിലെ പൂർണയിൽ ഞായറാഴ്ചയാണ് സംഭവം.
പൂർണയയിൽ താമസിക്കുന്ന പൂജ എന്ന 23 കാരിയേയാണ് ഭർത്താവ് ഭജൻസിങ്ങ് (25) കമ്പിപ്പാരകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്.

ഭാര്യ ഒരു വയസ്സുള്ള പെൺകുഞ്ഞിന് മുലപ്പാൽ കൊടുക്കാതിരുന്നതാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് ഭജൻസിങ്ങ് പറഞ്ഞത്.
അടിയേറ്റ് മാരകമായി പരിക്കേറ്റ പൂജയെ കുളിമുറിയിൽ വീണതാണെന്ന് പറഞ്ഞതാണ് യുവാവ് കൽവയിലെ സി എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ സംശയം തോന്നിയ ആശുപത്രി അധികൃതർ സംഭവം പൊലീസിലറിയിച്ചു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഭജൻ സിങ്ങ് ഭാര്യയെ കമ്പിപ്പാരകൊണ്ട് തലക്കടിച്ചുകൊന്നതാണെന്ന് സമ്മതിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.