ക്വാറന്റീനിലായിരുന്ന ഒന്നരവയസുകാരിയെ പാമ്പ് കടിച്ചു. കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു

0
1927

രാജപുരം: ക്വാറന്റീനിൽ കഴിഞ്ഞ ഒന്നര വയസ്സുകാരിക്ക് പാമ്പ് കടിയേറ്റു; ആശുപത്രിയിലെത്തിച്ച കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചതോടെ കുഞ്ഞിനെ രക്ഷിച്ച അയൽവാസിയായ ജിനിൽ മാത്യു നിരീക്ഷണത്തിൽ പ്രവേശിച്ചു.

പാണത്തൂർ വട്ടക്കയത്ത് കോവിഡ് നിരീക്ഷണത്തിലുള്ള ദമ്പതികളുടെ മകളെയാണ് കഴിഞ്ഞദിവസം വൈകുന്നേരം അണലി കടിച്ചത്. വീട്ടിലെ ജനൽ കർട്ടന്റെ ഇടയിൽ നിന്നാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. കുട്ടിയെ രക്ഷിക്കണമെന്ന് വീട്ടുകാർ നിലവിളിച്ചെങ്കിലും ക്വാറന്റീനിൽ കഴിയുന്ന കുടുംബത്തെ സഹായിക്കാൻ ആരും തയ്യാറായില്ല.
ഒടുവിൽ അയൽക്കാരനായ ജിനിൽ മാത്യുവാണ് കുട്ടിയെ ആംബുലൻസിൽ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചത്.തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. ബിഹാറിൽ അധ്യാപകരായ ദമ്പതികൾ മകളോടൊപ്പം ഈമാസം 16ന് ആണ് വട്ടക്കയത്തെ വീട്ടിൽ എത്തിയത്.