തിരുവനന്തപുരം: വീട്ടിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന വ്യക്തി മരിച്ച നിലയിൽ. ആറ്റിങ്ങലിൽ വലിയകുന്ന് ദാവൂദ് മൻസിലിൽ സുൽഫിക്കർ ദാവൂദ്(42)നെയാണ് വെള്ളിയാഴ്ച ഉച്ചയോടെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടത്.
കോവിഡ് നിരീക്ഷണകാലാവധിക്ക് ശേഷവും വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരുന്ന സുൾഫിക്കറിനെപ്പറ്റി ആരും അന്വേഷിച്ചിരുന്നില്ല. സുൾഫിക്കറിന്റെ വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് സുൾഫിക്കറിന്റെ മൃതദേഹം കണ്ടെത്തിയത്.
അതേസമയം സുൾഫിക്കർ കോവിഡ് മൂലമാണോ മരിച്ചത് എന്നതിനെപ്പറ്റി വ്യക്തതയില്ല. കോവിഡ് പരിശോധന നടത്തിയ ശേഷം മാത്രമേ സംസ്‌കാരം നടത്തൂ. പൊലീസെത്തി മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ മാജിദ ബീവി. മക്കൾ സുഹാന, സുനൈന, നാദിർഷ.