നടന്‍ മോഹൻലാൽ ക്വാറന്റൈനിൽ

0
1768

കേരളത്തിലെത്തിയ നടൻ മോഹൻലാൽ ക്വാറന്റൈനിൽ പ്രവേശിച്ചു. കഴിഞ്ഞ ദിവസമാണ് താരം ചെന്നൈയിലെ വസതിയിൽ നിന്ന് അമ്മ ശാന്തകുമാരിയെ കാണാൻ കൊച്ചിയിലെത്തിയത്. എന്നാൽ കേരളത്തിന് പുറത്ത് നിന്നെത്തുന്നവർക്കുള്ള ക്വാറന്റൈൻ കാലാവധിയായ 14 ദിവസത്തിന് ശേഷം മാത്രമേ താരത്തിന് അമ്മയെ കാണാനാകൂ.

അതിനാൽ വീട്ടിൽ പോകാതെ പ്രത്യേക താമസസൗകര്യത്തിൽ കഴിയുകയാണ് ലാൽ. അപ്രതീക്ഷിതമായി ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് നാല് മാസത്തിലേറെയായി ചെന്നൈയിലെ വസതിയിൽ ഭാര്യക്കും മകനുമൊപ്പമായിരുന്നു ലാൽ താമസിച്ചിരുന്നത്. മകൾ വിസ്മയ വിദേശത്താണുള്ളത്.

ജിത്തുജോസഫിന്റെ റാമിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്ന മോഹൻലാൽ ചെന്നൈയിൽ ബിഗ് ബോസ് ഷോയുടെ വീക്കീലി എപ്പിസോഡിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. തുടർന്ന് താരം ചെന്നൈ മറീന ബീച്ചിനടുത്തുള്ള വീട്ടിൽ തങ്ങുകയായിരുന്നു.