നാലുതവണ ലൈംഗീകമായി പീഢിപ്പിക്കപ്പെട്ടു, നാല് തവണ നാല് വ്യക്തികൾ: സി.ലൂസി കളപ്പുര, വീഡിയോ

0
1462

താൻ നാലുതവണ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സി.ലൂസി കളപ്പുരയ്ക്കൽ. അന്ന് പുറത്ത് പറയാതിരുന്നത് ഭയം കൊണ്ടാണ്. ഇന്നുപോലും പറയാനാകാത്ത സാഹചര്യമാണ് ഉള്ളത്. ഇന്ന് പറഞ്ഞാൽ പോലും കേരളം അത് അംഗീകരിക്കില്ല. എന്റെ പുസ്തകത്തിൽ അത്തരത്തിലുള്ള കാര്യങ്ങൾ എഴുതിയതിന്റെ പേരിൽ അന്ധമായി ഭക്തി പ്രകടിപ്പിക്കുന്ന വിശ്വാസികൾ തനിക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നും ലൂസി പറയുന്നു. ഇന്ന് പോലും പറയാനാകാത്തത് നാളുകൾക്ക് മുമ്പ് പറഞ്ഞിരുന്നെങ്കിൽ എന്നെ ഏതെങ്കിലും കിണറ്റിൽ കണ്ടേനെയെന്നും സി.ലൂസി പറഞ്ഞു.


ചില മീറ്റിങ്ങുകളിൽ വെച്ച് അവരുടെ ഇഷ്ടത്തിലേക്ക് എന്റെ ശരീരത്തെ അടുപ്പിക്കാൻ ശ്രമിക്കുകയും അതിനകത്ത് അവർ കുറച്ച് ജയിക്കുകയും ചെയ്തു. അപ്പോൾ തന്നെ എനിക്ക് ഉറച്ച തീരുമാനം എടുക്കാൻ കഴിഞ്ഞതിനാൽ അവരുടെ ഒരു ഫോളോ അപ്പിൽ ഞാൻ കിടക്കേണ്ടിവന്നിട്ടില്ല. നാല് പ്രാവശ്യം നാലു വ്യക്തികളും നാല് സാഹചര്യങ്ങളുമായിരുന്നു.

കുറുവിലങ്ങാടെ സിസ്റ്റർ അനുഭവിച്ച അതിഭീകരമായ ലൈംഗീക ചൂഷണവും കൂടാതെ അവരെ പിന്തുണച്ചവരെയും കുറ്റപ്പെടുത്തുന്ന ഒരു സാമൂഹ്യനീതി മതമേലധ്യക്ഷന്മാരിൽ നിന്ന് കണ്ടു. ഇങ്ങനെയിവിടെ സംഭവിക്കുന്നുണ്ടെന്ന് നൂറുകണക്കിന് ജനങ്ങൾക്കറിയാം. തങ്ങളുടെ മക്കൾക്കെന്താണ് സംഭവിക്കുന്നതെന്ന് വിശ്വാസികൾക്കറിയാം. കന്യാസ്ത്രീകൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് അറിയാവുന്ന കന്യാസ്ത്രീകൾ തന്നെയുണ്ട്.

മോശമായ രീതിയെ ഒരു സ്ത്രീയെ നോക്കുന്നത് പോലും ലൈംഗീക ചൂഷണമാണ്. അന്ന് ഞാനൊരു വ്യവസ്ഥാപിത സ്ഥാപനത്തിനകത്ത് അകപ്പെട്ടിരിക്കുകയാണ്. എനിക്ക് പറയുന്നതിന് പരിമിതികളുണ്ട്. ആ പരിമിതികളിൽ നിന്ന് എന്നെത്തന്നെ രക്ഷപ്പെടുത്താനുള്ള പരിശ്രമങ്ങളാണ് ഞാൻ നടത്തിയത്. സി.ലൂസി പറയുന്നു.

അനിരുദ്ധ്