പെൺമക്കളുടെ മുമ്പിൽവെച്ച് മാധ്യമപ്രവർത്തകന് നേരെ വെടിയുതിർത്തു

0
1304

പെൺമക്കൾക്കൊപ്പം ബൈക്കിൽ സഞ്ചരിക്കവെ മാധ്യമപ്രവർത്തകന് നേരെ അജ്ഞാതസംഘം വെടിയുതിർത്തു. ഉത്തർ പ്രദേശിലെ ഗാസിയാബാദിലെ മാധ്യമപ്രവർത്തകൻ വിക്രം ജോഷിയേയാണ് അക്രമി സംഘം വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. മാരകമായി പരുക്കേറ്റ വിക്രം ജോഷിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സി.സി.ടി.വി ക്യാമറ പരിശോധിച്ച അക്രമിസംഘം അഞ്ച് പേരെ അറസ്റ്റ് ചെയ്തു.

രണ്ട് പെൺമക്കൾക്കൊപ്പം കഴിഞ്ഞ ദിവസം രാത്രി ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു വിക്രം ജോഷി. ഓടിക്കൊണ്ടിരുന്ന ബൈക്ക് ത
ഞ്ഞ അക്രമി സംഘം മാധ്യമപ്രവർത്തകനെ മർദിച്ച ശേഷം വെടിയുതിർക്കുകയായിരുന്നു. സഹായിക്കാനാരുമില്ലാതെ പെൺകുട്ടികൾ നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുടർന്ന് രണ്ട് പേരെത്തിയാണ് ജോഷിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗാസിയാബാദിലെ വിജയ് നഗർ റോഡിൽ വെച്ചായിരുന്നു ആക്രമണം. പെൺമക്കളെ ശല്യപ്പെടുത്തിയതിനെ മാധ്യമ പ്രവർത്തകൻ ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.