ഭാര്യക്കൊപ്പം വൈദികന്റെ വെള്ളമടിയും ഡാൻസും, അടുപ്പം ബെഡ്‌റൂം വരെ, ഭാര്യയെ വൈദികൻ തട്ടിയെടുത്തെന്ന് യുവാവിന്റെ ഫേസ്ബുക്ക് ലൈവ്

0
782

പ്രാർത്ഥനയ്ക്ക് വന്ന വൈദികൻ ഭാര്യയെ തട്ടിയെടുത്തെന്ന് വിദേശമലയാളിയുടെ ഫേസ്ബുക്ക് പോസ്റ്റ്. നോർഫോക്ക് വിർജീനിയയിൽ താമസിക്കുന്ന സിബി ജോസഫാണ് ഫേസ്ബുക്കിലൂടെ വൈദികനെതിരെ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. 

സിബിയുടെ വാക്കുകൾ

2019 ജൂൺ 22 ശനിയാഴ്ച എന്റെ വീട്ടിൽ തന്നെ വളരെയധികം വേദനിപ്പിച്ച ഒരു സംഭവം നടന്നു. ഞാനും ഭാര്യയും ഏഴുവയസുകാരി മകളുമൊന്നിച്ച് സന്തോഷപൂർണ്ണമായ ഒരു കുടുംബജീവിതമാണ് നയിച്ചിരുന്നത്. 2014 ഫെബ്രുവരിയിൽ ഞാൻ ബ്രെയിൻ സർജറിക്ക് വിധേയനായി. അതിന് ശേഷം എന്റെ ഇടത് കൈക്കും കാലിനും ബലം കുറഞ്ഞു. കൂടാതെ ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു വർഷത്തോളം ഞാൻ റീബാബിലിറ്റേഷൻ സെന്ററിലാണ് കഴിഞ്ഞിരുന്നത്. 
എനിക്ക് ഇടയ്ക്ക് സംസാരിക്കാനും ബുദ്ധിമുട്ടുണ്ട്. ഒരു ദിവസം പന്ത്രണ്ട് ഗുളികയാണ് കഴിക്കുന്നത്. സീറോ മലബാർ സഭയുടെ റിച്ച്മൗണ്ട് മിഷനിലേക്ക് ഫാ. സുനിൽ ചിരിയങ്കണ്ടത്ത് എന്ന വ്യക്തി വരികയുണ്ടായി. തുടർന്ന് എന്റെ വീടിനടുത്തുള്ള സ്ഥലത്ത് പ്രാർത്ഥന കൂട്ടായ്മ തുടങ്ങാനാഗ്രഹിക്കുകയും അതിനായി ഫാ. സുനിലിനെ ബന്ധപ്പെടുകയും ചെയ്തു. അങ്ങനെയാണ് 2018 ൽ എന്റെ വീട്ടിൽ പ്രാർത്ഥനാ കൂട്ടായ്മ ആരംഭിച്ചത്. അതിന് ശേഷം എന്റെ വീടിനടുത്തുള്ള ഹോസ്പിറ്റലിൽ ഫാ. സുനിൽ ചാപ്ലിനായി ജോലി നേടി. റിച്ച്‌മോണ്ടിൽ നിന്ന് നോർഫ്‌ലോക്കിലേക്ക് എത്താൻ രണ്ടുമണിക്കൂർ എടുക്കുന്നതിനാൽ ആഴ്ചയിൽ രണ്ടുദിവസം എന്റെ വീട്ടിൽ താമസിക്കാൻ അനുവാദം ചോദിക്കുകയുണ്ടായി. ഒരു വിശ്വാസി എന്ന നിലയിലും സർവ്വോപരി ഒരു മനുഷ്യനെന്ന നിലയിലും ഞാനതിന് അനുവാദം കൊടുക്കുകയും ചെയ്തു. അന്ന് മുതൽ എന്റെ കഷ്ടകാലം ആരംഭിച്ചു. അച്ചൻ വീട്ടിൽ വരുമ്പോഴെല്ലാം മദ്യം വീട്ടിൽ കൊണ്ടുവരാൻ തുടങ്ങി. കൂടാതെ കോക്ടെയിൽ ഉണ്ടാക്കുകയും ഭാര്യയുമായി ചേർന്ന് മദ്യപിക്കാനും മ്യൂസിക് പ്ലേ ചെയ്യാനും ഭാര്യക്കൊപ്പം ഡാൻസ് കളിക്കാനും തുടങ്ങി. 
ഞാൻ മദ്യപിക്കാറില്ല. അതിനാൽ തന്നെ അവരോട് രണ്ടും ഇത് ചെയ്യരുതെന്ന് പറഞ്ഞു. 
അതിന് ശേഷം ബാറിലും റസ്റ്ററന്റിലും ഭാര്യയും അച്ചനും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതായി പല ആളുകളിൽ നിന്നും എനിക്ക് മനസിലായി. ഇതിനെ ഞാൻ ശക്തമായി എതിർക്കുകയും സുനിൽ ചിരിയങ്കണ്ടത്തിന് താക്കീത് നൽകുകയും ചെയ്തു. എന്നാൽ ഇതിനെല്ലാം കടക വിരുദ്ധമായി 2019 ജൂൺ 22 ന് എന്റെ അനുമതിയോ അറിവോ കൂടാതെ ഒരുകുപ്പി വോഡ്കയുമായി എന്റെ വീട്ടിൽ വരികയും രണ്ടാളും മദ്യപിച്ച് മദോന്മത്തരായി മുകളിലെ ഞങ്ങളുടെ ബെഡ്‌റൂമിൽ പോയി വെഡിങ് ഫോട്ടോകളെല്ലാം തുണിയിട്ട് മറക്കുകയും ചെയ്തു. അവിടെയുണ്ടായ കാമകേളികളെപ്പറ്റി ഭാര്യയോട് ചോദിച്ചപ്പോൾ പൊലീസിൽ പരാതി കൊടുത്ത് എന്നെ അറസ്റ്റ് ചെയ്യിപ്പിച്ചു. എനിക്കെതിരെ ഒരു വർഷത്തെ പ്രൊട്ടകറ്റീവ് ഓർഡർ രണ്ടുപേരും കൂടെ സമ്പാദിക്കുകയും ചെയ്തു. 
മാത്രമല്ല എന്നെ പള്ളിയുടെ അകത്തുനിന്ന് നീക്കം ചെയ്യുകയും ചെയ്തു. മേൽപ്പറഞ്ഞ കാര്യങ്ങൾ വിശദീകരിച്ച് 2019 ജൂലൈ 12 ന് ബഹുമാനപ്പെട്ട അങ്ങാടിയത്ത് പിതാവിന് ഞാൻ പരാതി നൽകി. അതിന്റെ വെളിച്ചത്തിൽ ജോയ് പിതാവ് എന്നെ വിളിക്കുകയും കാര്യങ്ങൾ വിശദമായി സംസാരിക്കുകയും ചെയ്തു. ഫാ. സുനിൽ കുറ്റം സമ്മതിക്കുകയും മേലിൽ ആ പ്രദേശത്തേക്ക് പോകില്ലെന്ന് വാക്കുകൊടുക്കുകയും ചെയ്തു. അതിന് ശേഷം ഫാ.സുനിലിനെ സ്ഥലം മാറ്റുന്നതുൾപ്പടെയുള്ള നടപടിയുണ്ടാകുമെന്ന് ജോയ്പിതാവ് എനിക്ക് ഉറപ്പ് നൽകി. എന്നാൽ നാളിതുവരെ യാതൊരുനടപടിയും ഉണ്ടായിട്ടില്ല. 
മാത്രമല്ല വീട്ടുകാരൻ പുറത്തും അച്ചൻ വീട്ടിലും എന്ന അവസ്ഥയിലായി. ഇടതുവശത്തെ സ്വാധീനക്കുറവ് മൂലം എനിക്ക് ഇപ്പോൾ ജോലി ചെയ്യാനാകാത്ത അവസ്ഥയാണ്. ഭാര്യ എനിക്കെതിരെ ഡിവോഴ്‌സിന് കേസ് കൊടുത്തിരിക്കുകയാണ്. എന്നെ സാമ്പത്തികപരമായോ നിയമപരമായോ സഹായിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്. ഡിവോഴ്‌സ് കേസിനായി ഒരു ലോയറെ സമീപിച്ചപ്പോൾ ലോയർ 3500 ഡോളറാണ് ഫീസായി ആവശ്യപ്പെട്ടത്. വിഷം വാങ്ങാൻ കാശില്ലാത്തവൻ എവിടെ നിന്ന് കൊടുക്കും. ഇപ്പോൾ ഞാൻ താമസിക്കുന്നത് ഷെൽട്ടറിലാണ്. എന്റെ മോളെ കാണാനുള്ള എന്റെ അവകാശത്തെ നിഷേധിക്കുകയും കോടതിയുത്തരവ് പോലും നിഷേധിക്കുന്ന സമീപനമാണ് ഇരുവരും എന്നോട് സ്വീകരിക്കുന്നത്. ഈ വിഷയം വക്കീലിന്റെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഓരോപ്രാവശ്യവും കോടതിയിൽ ഹാജരാകുന്നതിന് അഡീഷണൽ പണം നൽകണമെന്നാണ് പറഞ്ഞത്. 
മോളെ കാണാത്തതിലുള്ള വിഷമം മൂലം എനിക്ക് സ്‌ട്രോക്കുണ്ടായി. അതിന്റെ ഫലമായി ഒരുമാസം ഹോസ്പിറ്റലിലും രണ്ടുമാസം റീഹാബിലിറ്റേഷനിലും കഴിയേണ്ടി വന്നു. തത്ഫലമായി ഞാനിപ്പോൾ വീൽ ചെയറിലാണ് കഴിയുന്നത്. ഇത്രയും സംഭവങ്ങളുണ്ടായിട്ടും മേലധികാരികളുടെ ഭാഗത്ത് നിന്ന് ഒരു സാന്ത്വനവാക്കോ സഹാനുഭൂതിയോ രൂപതയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. സുനിലിനെതിരെ യാതൊരു നടപടിയും എടുത്തിട്ടുമില്ല. എന്റെ ശോചനീയാവസ്ഥ പിതാവിന് മനസിലാകുന്നില്ല. ഇനിയാർക്കും ഈ ഗതി വരാതിരിക്കട്ടെ. സീറോ മലബാർ വിശ്വാസികളെ നിങ്ങളുടെ വീടുകളിലേക്ക് അച്ചൻമാരെ ക്ഷണിക്കുമ്പോൾ പ്രത്യേകം കരുതിയിരിക്കുക. ഇനിയെന്റെ ഗതി ആർക്കും വരാതിരിക്കട്ടെ. എനിക്ക് ഓർമ്മക്കുറവുള്ളതിനാൽ പലപ്പോഴായി ഓർത്തെടുത്ത കാര്യങ്ങൾ എഴുതിവെച്ച് നോക്കി വായിക്കുകയാണ്. സിബി പറയുന്നു. 

ഇത്തരം പുരോഹിതരുടെ ദുഷ്പ്രവർത്തികൾ കണ്ടും കേട്ടും നമ്മുടെ വിശ്വാസം നഷ്ടപ്പെട്ടുപോകരുത്. കാരണം അവസാന കാലഘട്ടത്തിൽ ഇതെല്ലാം കേൾക്കുകയും കാണുകയും ചെയ്യും എന്ന് വ്യക്തമായി ബൈബിളിൽ പറഞ്ഞിട്ടുണ്ട്. വിശുദ്ധ സ്ഥലത്ത് അശുദ്ധ ലക്ഷണം കണ്ടുതുടങ്ങി എന്ന വചനം തന്നെ അത് വ്യക്തമാക്കുന്നു. ക്രിസ്തുവിന്റെ രണ്ടാം വരവ് അടുത്തിരിക്കുന്നു. അവസാന കാലഘട്ടം വരെ സഹിച്ചു നിൽക്കുന്നവർ രക്ഷപ്രാപിക്കും. അതിനു വേണ്ടി നിരന്തരം പ്രാർത്ഥിക്കുക .ഇനിയും കേട്ടുകേൾവിയില്ലാത്ത അനേകകാര്യങ്ങളെക്കുറിച്ച് കേൾക്കേണ്ടിവരും.


അച്ചൻമാരുടെയും കന്യാസ്ത്രീകളുടെയും വീഴ്ചയിൽ സന്തോഷിക്കരുതേ. പകരം വിശ്വാസികളായ നമുക്ക് അവർക്ക് വേണ്ടി പ്രാർത്ഥിക്കാം. ദൈവത്തിനു മാത്രമേ അറിയൂ അവർ തെറ്റുകൾ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന്. ഞങ്ങൾ ആരെയും വിധിക്കുന്നില്ല .ദൈവത്തിന്റെ മുൻപിൽ പശ്ചാത്തപിച്ചാൽ ദൈവം ക്ഷമിക്കും. ദാവീദ് രാജാവ് പോലും  തെറ്റുകൾ ചെയ്തിട്ടുണ്ട്. നല്ല കള്ളൻ കുരിശിൽ കിടന്നുകൊണ്ട് കർത്താവിനോട് പ്രാർത്ഥിച്ചത് പോലെദൈവത്തോട് പ്രാർത്ഥിക്കുക

വൈദീകൻ വീട്ടിൽ വിരുന്നിനു വിളിച്ചു

വൈദീകൻ വീട്ടിൽ വിരുന്നിനു വിളിച്ചു, പ്രവാസിക്ക് പോയത് സ്വന്തം ഭാര്യയെ

Posted by Like Jesus Christ on Sunday, July 12, 2020