മെത്രാൻ കുരിശും തിരുവസ്ത്രവും ധരിച്ച് ബിഷപ്പ് ഫ്രാങ്കോയുടെ ആദ്യ ബലാത്സംഗം; റിമാന്റ് റിപ്പോർട്ട് പുറത്ത്

0
1275

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ ആദ്യമായി ബലാത്സംഗം ചെയ്തത് തിരുവസ്ത്രം പോലും ഊരാതെയെന്ന് പോലീസിന്റെ റിമാന്റ് റിപ്പോർട്ട്.
കുറവിലങ്ങാട് സെന്റ് ഫ്രാൻസീസ് മിഷൻ ഹോമിലെ ഇരുപതാം നമ്പർ മുറിയിൽ വെച്ചാണ് ഫ്രാങ്കോ 2014 ജൂലൈ 5ന് രാത്രി 10.45ന് കന്യാസ്ത്രീയെ ബസാത്സംഗം ചെയ്തത്.
മെത്രാൻ കുരിശും തിരുവസ്ത്രവും ധരിച്ച് അധാർമികമായി ബിഷപ്പ് പ്രവർത്തിച്ചുവെന്നും തിരുവസ്ത്രം ബിഷപ്പ് പൊക്കുകയായിരുന്നു എന്നും റിമാന്റ് റിപ്പോർട്ടിൽ പറയുന്നു.
2014 മുതൽ 2016 വരെ 13 പ്രാവശ്യം ഫ്രാങ്കോ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്നും കന്യാസ്ത്രീയെ പ്രകൃതി വിരുദ്ധ ലൈംഗീകതക്ക്
ഇരയാക്കുകയും ചെയ്‌തെന്നും പാലാ കോടതിയിൽ നല്കിയ റിമാന്റ് റിപോർട്ടിലുണ്ട്.