മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കാനാകില്ല , പൊന്നുമോളുടെ അന്ത്യചുംബനമില്ലാതെ അമേരിക്കയിൽ സംസ്‌കാരം, കരഞ്ഞുകലങ്ങി മാതാപിതാക്കളും ബന്ധുക്കളും

17
13253

ഫ്ളോറിഡ: ഭർത്താവ് ഫിലിപ്പ് കുത്തിക്കൊലപ്പെടുത്തിയ മലയാളി നഴ്സ് മെറിൻ ജോയിയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനാകില്ല. മൃതദേഹം എംബാം ചെയ്യാനാകാത്തതാണ് കാരണം.
മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാരും ഇടപെട്ടിരുന്നു. ന്യുയോർക്കിലേക്ക് എത്തിച്ചശേഷം ആദ്യ വിമാനത്തിൽ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാനായിരുന്നു തീരുമാനം. എന്നാൽ മൃതദേഹം എംബാം ചെയ്യാനാകില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയതോടെ ശനിയാഴ്ച അമേരിക്കയിൽ തന്നെ മൃതദേഹം സംസ്‌കരിക്കാൻ തീരുമാനിക്കുകയായിരുന്നു.

നാളെയാണ് മെറിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുക. അമേരിക്കയിലുള്ള മെറിന്റെ ബന്ധുക്കളാണ് മൃതദേഹം ഏറ്റുവാങ്ങുന്നത്. ഫ്ളോറിഡ ഡേവിയിലെ ജോസഫ് എ. സ്‌കെറാനോ ഫ്യൂണറൽ ഹോമിൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും.

നാളെ അമേരിക്കൻ സമയം ഉച്ചയ്ക്കു 2 മുതൽ 6 വരെയാണ് (ഇന്ത്യൻ സമയം രാത്രി 11.30 മുതൽ തിങ്കളാഴ്ച പുലർച്ചെ 3.30 വരെ) പൊതുദർശനമുണ്ടായിരിക്കുമെന്ന് യു.എസിലുള്ള ബന്ധുക്കൾ വ്യക്തമാക്കി.

അതേസമയം, അവസാനമായി മകളെ ഒരു നോക്ക് കാണാനാകാത്തതിന്റെ വിഷമത്തിലാണ് മെറിന്റെ മോനിപ്പള്ളിയിലെ ഊരാളിൽ വീട്ടിലെ മാതാപിതാക്കളും മകൾ രണ്ടുവയസുകാരി നോറയും. മകളുടെ മരണവാർത്ത അറിഞ്ഞതുമുതൽ കണ്ണീർ തോരാത്ത വീട്ടിൽ മകളെ അവസാനമായി കാണാകില്ലെന്ന് അറിഞ്ഞപ്പോൾ സങ്കടം ഉച്ചസ്ഥായിലെത്തി. അമ്മയുടെ വീഡിയോ കോളിനായി എല്ലാദിവസവും കാത്തിരിക്കുന്ന നോറയെ ഇനി എന്ത് പറഞ്ഞ് ആശ്വാസിപ്പിക്കുമെന്ന വിഷമത്തിലാണ് ബന്ധുക്കൾ.

അതേസമയം ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം
ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ഫിലിപ്പിനെ പോലീസ് അറസ്റ്റ് ചെയ്തു. 17 തവണ കുത്തിയശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി ഭാര്യയുടെ ശരീരത്തുകൂടെ ഫിലിപ്പ് കാർ കയറ്റിയിറക്കുകയും ചെയ്തു.

ഇയാൾക്കെതിരെ ആസൂത്രിതമായ കൊലക്കുറ്റത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജോലി കഴിഞ്ഞു തിരിച്ചുവരികയായിരുന്ന മെറീനെ ആശുപത്രിയിലെത്തിയ ഫിലിപ്പ് കാർ പാർക്ക് ചെയ്ത സ്ഥലത്ത് വെച്ച് അക്രമിക്കുകയായിരുന്നു. മെറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

17 COMMENTS