വികാരം കുടുക്കി, വികാരിയുടെ മെത്രാൻമോഹം പൊലിഞ്ഞു

0
458

ഇടുക്കി: വീട്ടമ്മയുമൊത്ത് ലൈംഗീക ബന്ധത്തിലേർപ്പെട്ട വൈദികൻ ഇടുക്കിയിലെ മെത്രാനാകാൻ സാധ്യതയുളളവരുടെ പട്ടികയിൽ പെട്ടയാളാണെന്ന് റിപ്പോർട്ട്. . സിറോ മലബാർ സഭ ഇടുക്കി രൂപതാ മുൻ വികാരി ജനറലും വെള്ളയാംകുടി പള്ളിവികാരിയുമായ ജെയിംസ് മംഗലശ്ശേരിയുടെ വീട്ടമ്മയ്‌ക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചത്. തുടർന്ന് ഇടുക്കി രൂപത വൈദികനെ വികാരി  സ്ഥാനത്ത് നിന്ന് മാറ്റി. കൂദാശ നൽകുന്നതിൽ നിന്നും വിലക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. 

പള്ളിക്കമ്മിറ്റി അംഗമായ വീട്ടമ്മയുമൊത്താണ് ജയിംസ് മംഗലശേരി ലൈംഗീക ബന്ധത്തിലേർപ്പെട്ടത്. രണ്ട് കുട്ടികളുടെ അമ്മ കൂടിയായ വീട്ടമ്മ ലോക്ക്ഡൗൺ കാലത്ത് ആരുടെയും കണ്ണിൽ പെടാതെ പള്ളിയിലെത്തുന്നതായി ചില ഇടവകക്കാർ ശ്രദ്ധിച്ചിരുന്നു. ഫോൺ തകരാറിലായതിനെ തുടർന്ന് കേടുപാട് പോക്കാൻ മൊബൈൽകടയിൽ നൽകിയതാണ് വികാരിക്ക് വിനയായത്. വികാരിയും വീട്ടമ്മയുമൊത്തുള്ള അശ്ലീല ദൃശ്യങ്ങൾ ഇവിടെ നിന്നാണ് പുറത്തായത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഇടവകാംഗങ്ങൾ സഭാ നേതൃത്വത്തിന് പരാതി നൽകി. അതേസമയം ദൃശ്യങ്ങൾ പ്രചരിച്ച സംഭവത്തിൽ വൈദികനോ വീട്ടമ്മയോ പരാതി നൽകാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് കട്ടപ്പന പൊലീസ് പറഞ്ഞു.

നിഷ്‌കളങ്കരായി ജീവിക്കുന്ന അനേകം വൈദികരുണ്ട്. വിശ്വാസത്തെയും വിശുദ്ധിയേയും ജീവനേക്കാളും സ്‌നേഹിക്കുന്നവർ. അവരുടെ സൽപ്പേരിന് പോലും കളങ്കം ചാർത്തുകയാണ് ഇത്തരം “മംഗലശേരി നീലകണ്ഠൻമാർ”. മനുഷ്യരെ പറ്റിക്കാം. എന്നാൽ ആയിരം സൂര്യന്റെ പ്രകാശമുള്ള ദൈവത്തിന്റെ കണ്ണുകളെ ചതിക്കാനാകില്ല. ഇരുട്ടത്ത് ചെയ്യുന്നവ വെളിച്ചത്ത് കാണും. അതുറപ്പ്.

ക്രിസ്ത്യാനികൾ ദൈവത്തിലാണ് വിശ്വസിക്കുന്നത്.യൂദാസിനെ പോലെയുള്ളവർ ഇപ്പോഴും സഭയിലുണ്ട്.തെറ്റ് ചെയ്യുന്നവരെ ദൈവം ശിക്ഷിക്കും .ഇതൊന്നും കണ്ടു ഞങ്ങളുടെ കത്തോലിക്കാ വിശ്വാസം നഷ്ടപ്പെട്ടു    പോകില്ല