പത്തനംതിട്ട: വൈദികന്റെ പേരക്കുട്ടിയുടെ മാമോദീസയ്ക്ക് ഭക്ഷണം വിളമ്പിയ ആൾക്ക് കോവിഡ്. പ്രക്കാനം തോട്ടുപുറം സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിലാണ് കഴിഞ്ഞ വൈദികന്റെ പേരക്കുട്ടിയുടെ മാമോദീസ നടന്നത്. ചടങ്ങിൽ പങ്കെടുത്ത സഭയിലെ 13 വൈദികരും പള്ളിമൂപ്പനും ഹോം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.
കാറ്ററിങുകാർക്കൊപ്പം ഭക്ഷണം വിളമ്പാൻ വന്ന വാര്യാപുരം സ്വദേശിയായ ഇരുപത്താറുകാരനാണ് രോഗം സ്ഥിരീകരിച്ചത്. സ്വകാര്യധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇയാൾക്ക് സഹപ്രവർത്തകനിൽ നിന്നാണ് കോവിഡ് പടർന്നതെന്നാണ് സൂചന. ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഇയാൾ സമ്പർക്കപ്പട്ടികയിൽ ഇല്ലാത്തതിനാൽ നിരീക്ഷണത്തിലില്ലായിരുന്നു.
ഭക്ഷണം വിളമ്പിയതിന് പിന്നാലെയാണ് യുവാവിന് കോവിഡ് സ്ഥിരീകരിച്ചതായി അറിയിപ്പെത്തിയത്. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ ആളുകളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.
