സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ഒമ്പതുവയസുകാരിയെ പീഡിപ്പിച്ചു, പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി, അന്വേഷണം ശക്തം

0
4148

മലപ്പുറം: വാടകയ്ക്ക് കഴിയുന്ന പാവപ്പെട്ട കുടുംബത്തിലെ ഒമ്പതു വയസ്സുകാരിക്ക് സ്‌കൂൾ പിടിഎ പ്രസിഡന്റിൽ നിന്നും നേരിടേണ്ടിവന്നത് ലൈംഗീകപീഡനം.

കൊണ്ടോട്ടിയിലെ മൊറയൂർ വാലഞ്ചേരി ഗവ. എൽപി സ്‌കൂൾ പിടിഎ വൈസ് പ്രസിഡന്റായ സെതലവിയാണ് കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചത്. പോക്‌സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

അസ്വസ്ഥത പ്രകടിപ്പിച്ച കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡനവിവരം രക്ഷിതാക്കൾ അറിഞ്ഞത്. അമിതമായി ഭയപ്പെട്ടിരുന്ന കുഞ്ഞിനെ സംഭവം പുറത്തുപറഞ്ഞാൽ ഇല്ലാതാക്കുമെന്ന് സെതലവി ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.

ആശുപത്രി അധികൃതർ അറിയിച്ച പ്രകാരം ചൈൽഡ്ലൈൻ പ്രവർത്തകരെത്തി കുട്ടിയുമായി സംസാരിക്കുകയും കൗൺസിലിങ് നൽകിയ ശേഷം സംഭവം പൊലീസിൽ അറിയിക്കുകയുമായിരുന്നു.പൊലീസ് കേസ് എടുത്തതോടെ മുസ്ലീംലീഗ് ലീഗ് പ്രവർത്തകനായ പ്രതി ഒളിവിൽ പോയിരിക്കുകയാണ്. ഇയാളെ കണ്ടെത്താൻ പൊലീസ് ശക്തമായ അന്വേഷണം നടത്തുകയാണ്.