വീഡിയോഗെയിമില്‍ തോറ്റു, 10 വയസുകാരന്‍ 11 കാരനെ വെടിവെച്ചുകൊന്നു

0
42

മെക്‌സിക്കോ: വീഡിയോ ഗെയിമില്‍ പരാജയപ്പെട്ടതില്‍ പ്രകോപിതനായി 10 വയസുകാരന്‍ പതിനൊന്ന് വയസുകാരനെ വെടിവെച്ചു കൊന്നു. മെക്‌സിക്കോയിലെ വെരാക്രൂസിലാണ് സംഭവം.

തലയ്ക്ക് വെടിയേറ്റ പതിനൊന്നുകാരന്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് കൊലപാതകം നടത്തിയ കുട്ടിയുമായി കുടുംബം രക്ഷപ്പെട്ടു. ഇതിനെതിരെ പ്രതികരിച്ച് കൊല്ലപ്പെട്ട കുട്ടിയുടെ മാതാവ് രംഗത്തെത്തി. ചൊവ്വാഴ്ച നടന്ന കുട്ടിയുടെ ശവസംസ്‌കാര ചടങ്ങിനിടയില്‍ മകന് നീതി ലഭിക്കാന്‍ സഹായിക്കണമെന്ന് മാതാവ് ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ‘നീതി നേടാന്‍ നിങ്ങള്‍ എന്നെ സഹായിക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്,’ ഇരയുടെ അമ്മ ചൊവ്വാഴ്ച അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കൂടാതെ കൊലപാകം നടത്തിയ ആണ്‍കുട്ടിയുടെ കുടുംബത്തെ കുറ്റപ്പെടുത്തി. ‘എന്റെ മകനെ കൊലപ്പെടുത്തിയ കുട്ടിയുടെ മാതാപിതാക്കള്‍ നിരുത്തരവാദപരമായി പെരുമാറി. തോക്ക് മേശപ്പുറത്ത് വെച്ച് അവര്‍ പോയതിനാലാണ് എന്റെ മകന്‍ മരിച്ചത്’.