പതിമൂന്ന് വയസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു

0
155

പാലക്കാട് : പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി ബാലന്‍ കുഴഞ്ഞു വീണ് മരിച്ചു. കക്കുപ്പടി സ്വദേശി രംഗന്റെ മകന്‍ രഞ്ജിത്ത് ആണ് മരിച്ചത്. പതിമൂന്ന് വയസ്സുകാരനാണ് രഞ്ജിത്. കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുവരും വഴിയായിരുന്നു കുഴഞ്ഞുവീണത്.

അഗളി സാമൂഹിക ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.