വിനോദയാത്രയ്ക്ക് പോയ ബസുകള്‍ മറിഞ്ഞ് 15 വിദ്യാര്‍ത്ഥികള്‍ മരിച്ചു

0
86

ഇംഫാല്‍: വിദ്യാര്‍ഥികള്‍ വിനോദയാത്രയ്ക്ക് പോയ ബസുകള്‍ മറിഞ്ഞ് 15 വിദ്യാര്‍ത്ഥികള്‍ മരിച്ചു. മണിപ്പൂരിലെ നോനി ജില്ലയിലാണ് സംഭവം. തമ്പല്‍നു ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായി പോയ രണ്ട് ബസുകളാണ് അപകടത്തില്‍ പെട്ടത്.

ബിസ്നുപൂര്‍ – ഖൗപും റോഡിലാണ് ഇന്ന് അപകടം നടന്നത്. യാരിപോക്കിലെ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.