പാര്‍ക്കിങ് ഏരിയയില്‍ ഉറക്കിക്കിടത്തിയ 3 വയസുകാരി കാര്‍ കയറി മരിച്ചു

0
68

ഹൈദരാബാദ്: പാര്‍ക്കിങ് ഏരിയയില്‍ ഉറക്കിക്കിടത്തിയ 3 വയസുകാരി കാര്‍ കയറി മരിച്ചു. തെലങ്കാനയിലാണ് സംഭവം. ലക്ഷ്മി എന്ന പെണ്‍കുട്ടിയാണ് മരണപ്പെട്ടത്. അപ്പാര്‍ട്ട്‌മെന്റിലെ സ്ഥിരം ജോലിക്കാരനായ ഹരിരാമകൃഷ്ണ കുഞ്ഞ് ഉറങ്ങിക്കിടക്കുന്നത് ശ്രദ്ധിക്കാതെ കാര്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം.

അപ്പാര്‍ട്ട്‌മെന്റിനു സമീപം ജോലിക്കായെത്തിയ യുവതിയുടെ കുഞ്ഞാണ് ലക്ഷ്മി. പുറത്ത് ചൂടായതിനാല്‍ കുഞ്ഞിനെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ ഉറക്കിക്കിടത്തിയിട്ടാണ് യുവതി ജോലിയിലെര്‍പ്പെട്ടിരുന്നത്. ഈ സമയത്താണ് ഹരിരാമകൃഷ്ണ കാര്‍ പാര്‍ക്കു ചെയ്യാനെത്തിയത്.

സ്ഥിരം പാര്‍ക്ക് ചെയ്യുന്ന സ്ഥലമായതിനാല്‍ ശ്രദ്ധിക്കാതെയാണ് അദ്ദേഹം കാര്‍ ഓടിച്ചത്. മുന്നോട്ടെടുത്ത കാര്‍ കുട്ടിയുടെ ദേഹത്തൂടെ കയറുന്നതും, പിന്നീട് കാര്‍ പുറകോട്ടെടുക്കുന്നതും വീഡിയോയില്‍ കാണാം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടി ഉറങ്ങിക്കിടന്നത് ശ്രദ്ധിച്ചില്ലെന്നും, കുട്ടിയെ തുണികൊണ്ട് മൂടിയിരുന്നെന്നും ഹരി പൊലീസില്‍ മെഴി നല്‍കി.