പിറന്നാൾ ആഘോഷിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് മൂന്നു വയസ്സുകാരൻ മരിച്ചു

0
570

പോർട്ടർ (ടെക്‌സസ്) പിറന്നാൾ ആഘോഷിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് മൂന്നു വയസ്സുകാരൻ മരിച്ചു. പിറന്നാളാഘോഷങ്ങൾക്കിടെ ഒരു ബന്ധുവിന്റെ പോക്കറ്റിൽ നിന്നും വീണ തോക്കെടുത്ത് തനിക്ക് നേരെ ചൂണ്ടി കുട്ടി കാഞ്ചിവലിക്കുകയായിരുന്നു.

അപകടമുണ്ടായ ഉടൻ തൊട്ടടുത്തുള്ള ഫയർ സ്റ്റേഷനിൽ എത്തിച്ചു പ്രഥമ ശുശ്രൂഷകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിക്ക് വെടിയേറ്റ സമയത്ത് കുടുംബാംഗങ്ങൾ വീടിന്റെ മുമ്പിലിരുന്ന് ചീട്ടുകളിക്കുകയായിരുന്നു. ഒക്ടോബർ 24 ശനിയാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം.

നോർത്ത് ഈസ്റ്റ് ഹൂസ്റ്റണിൽ നിന്നും 25 മൈൽ അകലെയുളള വീട്ടിലാണ് അപകടമുണ്ടായത്.2019 ൽ ഇങ്ങനെ നടന്ന 229 വെടിവയ്പുകളിൽ 87 കുട്ടികൾ മരിക്കുകയും, 137 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.