വനിതാ പഞ്ചായത്ത് പ്രസിഡന്റിന്റെ മുഖത്ത് ഭര്‍ത്താവ് ആസിഡൊഴിച്ചു, മാരകമായ പൊള്ളല്‍

0
1177

ചെറുതോണി: പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മുഖത്ത് ഭർത്താവ് ആസിഡ് ഒഴിച്ചു.
വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. ശ്രീജ (36) യുടെ മുഖത്താണ് ഭർത്താവ് ആസിഡ് ഒഴിച്ചത്. മുഖത്തും പുറത്തും സാരമായി പൊള്ളലേറ്റ ശ്രീജയെ വിദഗ്ധ ചികിത്സ നൽകാൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശ്രീജയുടെ ഭർത്താവായ പൊട്ടനാംകുന്നേൽ അനീഷ് കുമാർ ആണ് ഭാര്യയുടെ മുഖത്തും പുറത്തും ആസിഡൊഴിച്ച് പൊള്ളിച്ചത്. ഇന്നലെ നടന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ഭർത്താവിന്റെ കൂടെയാണ് ശ്രീജ മുരിക്കാശേരിയിൽ എത്തിയത്. യോഗം കഴിഞ്ഞയുടൻ വീട്ടലെത്തണമെന്ന് അനിൽ ശ്രീജയോട് പറഞ്ഞിരുന്നു. എന്നാൽ ശ്രീജ അൽപ്പം താമസിച്ചെത്തിയതിന്റെ പേരിൽ അനിൽ വഴക്കിട്ടു. തുടർന്ന് നേരത്തെ വാങ്ങി സൂക്ഷിച്ചിരുന്ന ആസിഡെടുത്ത് ശ്രീജയ്ക്കു നേരെ ഒഴിക്കുകയായിരുന്നു.

തുടർന്ന് ഭർത്താവ് അനിൽ കുമാറിനെ മുരിക്കാശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഹൈറേഞ്ച് സംരക്ഷണ സമിതി ടിക്കറ്റിൽ ഇടതു മുന്നണിക്കൊപ്പമാണ് ശ്രീജ മത്സരിച്ചത്.

പഞ്ചായത്ത് ഭരണസമിതിയിൽ രാജിവെയക്കാൻ പല തവണ ഭർത്താവ് ശ്രീജയോട് ആവശ്യപ്പെട്ടിരുന്നു. ശ്രീജ രാജികത്ത് നൽകിയെങ്കിലും ഭരണസമിതി സ്വീകരിച്ചില്ല