സ്‌ട്രോക്കിനെ തുടര്‍ന്ന് നടി മരിച്ചു

0
66

കൊല്‍ക്കത്ത: സ്‌ട്രോക്കിനെ തുടര്‍ന്ന് നടി മരിച്ചു. ബംഗാളി നടി ഐന്ദ്രില ശര്‍മയാണ് മരിച്ചത്. പക്ഷാഘാതത്തെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു മരണം.ഞായറാഴ്ച ഉച്ചയ്ക്ക് 12.59ന് ആയിരുന്നു അന്ത്യം.

24 കാരിയായ നടിക്ക് ഇന്ന് രാവിലെ ഒന്നിലധികം തവണ ഹൃദയസ്തംഭനം ഉണ്ടായെന്നും സിപിആര്‍ നല്‍കി എങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ലെന്നും റിപ്പോര്‍ട്ടുണ്ട് .

രണ്ട് തവണ അര്‍ബുദത്തെ അതിജീവിച്ച താരമാണ് ഐന്ദ്രില. ഝുമുര്‍ പരിപാടിയിലൂടെ ടിവിയില്‍ അരങ്ങേറ്റം കുറിച്ച അവര്‍ ജിബോണ്‍ ജ്യോതി, ജിയോന്‍ കത്തി തുടങ്ങിയ ഷോകളില്‍ എത്തിയിരുന്നു.പക്ഷാഘാതത്തെ തുടര്‍ന്ന് നവംബര്‍ ഒന്നിനാണ് നടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.