മാനസിക പീഡനം, അമലാപോളിന്റെ പരാതിയില്‍ മുന്‍ കാമുകന്‍ അറസ്റ്റില്‍

0
179

മാനസികമായി പീഡിപ്പിച്ചെന്നും പണം തട്ടിയെടുക്കാനും ശ്രമിച്ചുവെന്നുമുള്ള അമല പോളിന്റെ പരാതിയില്‍ മുന്‍ കാമുകനും ഗായകനുമായ ഭവ്‌നിന്ദര്‍ സിങിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2020 നവംബറില്‍ അമല പോള്‍ കാമുകനെതിരെ ചെന്നൈ ഹൈക്കോടതിയില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തിരുന്നു. 2018 ല്‍ സ്വകാര്യമായി എടുത്ത ചിത്രങ്ങള്‍ വിവാഹം കഴിഞ്ഞെന്ന വ്യാജേനെ പ്രചരിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു കേസ്.

2017 മുതല്‍ കുറച്ചുനാള്‍ ഭവ്‌നിന്ദര്‍ സിംഗിനോടൊപ്പം ലീവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു അമല. 2018 ല്‍ ഇരുവരും ചേര്‍ന്ന് ഒരു സിനിമ നിര്‍മാണ കമ്പനിയും സ്ഥാപിച്ചിരുന്നു. ഓറോവില്ലിനിടുത്തുള്ള പെരുമുതലിയാര്‍ ചാവടിയിലാണ് ഇരുവരും താമസിച്ചിരുന്നത്.