ബൈക്കപകടം സഹോദരന് പിന്നിൽ യാത്രചെയ്തിരുന്ന 17കാരന് ദാരുണാന്ത്യം, സഹോദരന്റെ നില ഗുരുതരം

0
511

മംഗളൂരു: ബൈക്കപകടത്തിൽ പതിനേഴുകാരൻ മരിച്ചു. ദേശീയപാത 66 ലെ കൊട്ടേക്കർ സങ്കോലിക്ക് അടുത്താണ് അപകടം. ബൈക്കിൽ സഹോദരനോടൊപ്പം പിറകിൽ യാത്ര ചെയ്തിരുന്ന അശ്വിത്ത് (17) ആണ് മരിച്ചത്.

മഞ്ചേശ്വരം സ്വദേശിയും അംഗടിപദവ് അനന്ത ഗ്യാസ് ഏജൻസി ഉടമയുമായ ഗോപാല-ശോഭ ദമ്പതികളുടെ മകനാണ്.

നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലേക്കും സ്ട്രീറ്റ് ലൈറ്റിന്റെ തൂണിലേക്കും ഇടിച്ചുകയറുകയായിരുന്നു. ഡിവൈഡറിലേക്ക് ഇടിക്കുന്നതിനുമുമ്പ് ബൈക്ക് കാൽനടയാത്രക്കാരനെയും ഇടിച്ചു. ബൈക്ക് ഓടിച്ചിരുന്ന അശ്വിനി (21) നെയും കാൽനടയാത്രക്കാരനെയും ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്