കലക്‌ട്രേറ്റ് ബോംബ് വെച്ചുതകര്‍ക്കുമെന്ന് വ്യാജ ഭീഷണി, അമ്മയും മകനും അറസ്റ്റില്‍

0
135

കൊല്ലം: കൊല്ലം കലക്ട്രേറ്റ് ബോംബ് വെച്ച് തകര്‍ക്കുമെന്ന് വ്യാജ ഭീഷണികത്ത് എഴുതിയ അമ്മയും മകനും അറസ്റ്റില്‍. മതിലില്‍ സ്വദേശി ഷാജന്‍ ക്രിസ്റ്റഫര്‍, അമ്മ കൊച്ചുത്രേസ്യ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ ഇവരുടെ വീട്ടില്‍ നിന്ന് പോലീസ് നിരവധി ഭീഷണിക്കത്തുകളും കണ്ടെടുത്തു. പള്ളി വികാരിയോടുള്ള വിരോധത്തില്‍ 8 വര്‍ഷം മുന്‍പ് വേളാങ്കണ്ണി പള്ളി ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണിക്കത്തെഴുതിയ ആളാണ് ഷാജന്‍. ഐസ്‌ഐസിന്റെ പേരിലായിരുന്നു അന്ന് ഭീഷണിക്കത്ത് എഴുതിയത്. ജെ പി എന്ന ചുരുക്ക പേരിലായിരുന്നു ഇയാള്‍ ഭീഷണിക്കത്തുകള്‍ അയച്ചിരുന്നത്.

ഫെബ്രുവരി മൂന്നിനാണ് കൊല്ലം കളക്ട്രേറ്റില്‍ ഏഴിടത്ത് ബോംബ് വച്ചിട്ടുണ്ടെന്നുള്ള കത്ത് ലഭിക്കുന്നത്. കത്തെഴുതിയത് ഷാജന്‍ തന്നെയെന്ന് േെപാലീസ് പറയുന്നു. ഇയാളുടെ വീട്ടില്‍ നിന്നും ഏഴ് മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡിസ്‌കും അന്വേഷണ സംഘം കണ്ടെത്തി. കൂടാതെ നിരവധി ഭീഷണിക്കത്തുകളും ഇയാള്‍ തയ്യാറാക്കി വച്ചിരുന്നു. ഷാജന്റെ അമ്മ കൊച്ചുത്രേസ്യക്ക് ഇക്കാര്യങ്ങളെല്ലാം അറിയാമായിരുന്നു. ഭീഷണിക്കത്ത് അയച്ചതില്‍ ഇവര്‍ക്കും പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.