തിരുക്കുടുംബത്തിന്റെ തലവനും പിശാചുക്കളുടെ പരിഭ്രമവും; യൗസേപ്പിതാവിനെക്കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിച്ചു

0
228

തിരുക്കുടുംബത്തിന്റെ തലവനും പിശാചുക്കളുടെ പരിഭ്രമവുമായ വിശുദ്ധ യൗസേപ്പിതാവിന്റ മഹത്വകീര്‍ത്തനം പ്രസിദ്ധീകരിച്ചു. സാത്താന്‍ അന്ത്യനാളുകളില്‍ വിവാഹവും കുടുംബവും അത്യധികമായി ആക്രമിക്കുമെന്നുള്ള ഫാത്തിമാ മാതാവിന്റെ സന്ദേശ പ്രകാരം ഇതിന് പ്രതിവിധിയായാണ് ദൈവാത്മാവിന്റെ പ്രചോദനപ്രകാരം തിരുക്കുടുംബത്തിന്റെ തലവനും പിശാചുക്കളുടെ പരിഭ്രമവുമായ വിശുദ്ധ യൗസേപ്പിതാവിന്റ മഹത്വകീര്‍ത്തനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മദര്‍ ഓഫ് ഡിവൈന്‍ മേഴ്‌സി & യൂക്കരിസ്തിയ മിഷനാണ് പ്രസാധകര്‍.

കേരളത്തില്‍ ആദ്യമായാണ് യൗസേപ്പിതാവിനെപ്പറ്റി എട്ടു വാല്യങ്ങളുള്ള ഒരു പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്. മലയാളത്തിലേക്ക് അറിയപ്പെടാനാഗ്രഹിക്കാത്ത വിശുദ്ധനായ ഒരു വൈദികന്‍ പരിഭാഷപ്പെടുത്തിയ ഈ പുസ്തകത്തിന്റെ ഓരോ വാല്യത്തിനും മുന്നൂറ് പേജുകളുണ്ട്. 3000 രൂപയോളം വിലയുള്ള പുസ്തകത്തിന്റെ എട്ടുവാല്യങ്ങള്‍ ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് 1500 രൂപയ്ക്ക് ലഭിക്കും. സുവിശേഷപ്രഘോഷകര്‍ക്കും സന്ന്യാസിനിമാര്‍ക്കും ഈ പുസ്തകം പുതിയ ആത്മീയ കാഴ്ചപ്പാടുകള്‍ നല്‍കും. പുസ്തകം ആവശ്യമുള്ളവര്‍ 7736017465 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് ചെയ്യുക.