കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞു, ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരുക്ക്

0
13

കൊച്ചി : കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് സാരമായി പരിക്കേറ്റ ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കുണ്ട്. രണ്ടുപേരെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എറണാകുളം പുത്തന്‍കുരിശ് സ്വദേശി ആയുഷ് ഗോപിയാണ് മരിച്ചത്. തൊടുപുഴ അല്‍ അസര്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറാണ് മൂവാറ്റുപുഴ തൊടുപുഴ റോഡില്‍ അപകടത്തില്‍പ്പെട്ടത്. ആറ് പേരാണ് കാറില്‍ ഉണ്ടായിരുന്നത്.