റൊണാള്‍ഡോയ്ക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കും 50,000 പൗണ്ട് പിഴയും

0
26

പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കും 50,000 പൗണ്ട് പിഴയും. ഗ്രൗണ്ടിലെയും ആരാധകനോട് പ്രകടിപ്പിച്ച മോശമായ പെരുമാറ്റത്തിനുമാണ് ഫുട്ബോള്‍ അസോസിയേഷന്‍ താരത്തിന് വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ റൊണാള്‍ഡോയ്ക്ക് പ്രീമിയര്‍ ലീഗില്‍ രണ്ട് മത്സരങ്ങള്‍ നഷ്ടമായേക്കും. എന്നാല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പിന് വിലക്ക് ബാധകമാകില്ല.
റൊണാള്‍ഡോയെ പുറത്താക്കിയതിനു പിന്നാലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വില്പനയ്ക്കൊരുങ്ങുന്നു. ഉടമകളായ ഗ്ലേസേഴ്സ് കുടുംബം ക്ലബ് വില്‍ക്കാനുള്ള ഒരുക്കത്തിലാണെന്ന് വാര്‍ത്താകുറിപ്പിലൂടെ യുണൈറ്റഡ് അറിയിച്ചു. വില്‍ക്കുകയോ പുതിയ നിക്ഷേപം സ്വീകരിക്കുകയോ ചെയ്യുമെന്നാണ് വാര്‍ത്താകുറിപ്പില്‍ പറയുന്നത്. 17 വര്‍ഷമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടമകളാണ് ഗ്ലേസേഴ്സ് കുടുംബം.
2005ലാണ് അമേരിക്കന്‍ സ്വദേശികളും വ്യവസായികളുമായ ഗ്ലേസേഴ്സ് കുടുംബം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഏറ്റെടുത്തത്. 934 മില്ല്യണ്‍ ഡോളര്‍ തുക ചെലവഴിച്ചുള്ള കൈമാറ്റത്തിനു ശേഷം ഉടമകള്‍ക്കെതിരെ നിരന്തരം ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നു. 2013ല്‍ ഇതിഹാസ പരിശീലകന്‍ സര്‍ അലക്സ് ഫെര്‍ഗൂസന്‍ ക്ലബ് വിട്ടതോടെ ആരാധകരുടെ വിമര്‍ശനങ്ങള്‍ ശക്തമായി.