ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ് വിട്ടു

0
34

മാഞ്ചസ്റ്റര്‍: ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ് വിട്ടു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബിനെതിരെ അടുത്തിടെ നല്‍കിയ അഭിമുഖം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. തുടര്‍ന്നാണ് താരവുമായി ആലോചിച്ച ശേഷം കരാര്‍ റദ്ദാക്കാന്‍ ക്ലബ്ബ് തീരുമാനിച്ചത്.

‘പരസ്പര ധാരണയോടെ താരം ക്ലബ് വിടുകയാണ്. ക്രിസ്റ്റിയാനോ ക്ലബിന് നല്‍കിയ സംഭാവനക്ക് നന്ദി പറയുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ട്വീറ്റ്’ ചെയ്തു.