ഭർത്താവിനെ കൊന്ന് വാട്ടർടാങ്കിൽ തളളിയ മലയാളി നഴ്‌സിന് വധശിക്ഷ

0
280

പാലക്കാട്: യെമൻകാരനായ ഭർത്താവിനെ കൊലപ്പെടുത്തിയതിന് മലയാളി നഴ്സിന് വധശിക്ഷ. പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയ്ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. നേരത്തെ ട്രൈബ്യൂണൽ നിമിഷയ്ക്ക് വധിക്ഷ വിധിച്ചെങ്കിലും നിമിഷ ഇതിനെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. ഈ അപ്പീലാണ് ഇന്നലെ കോടതി തള്ളിയത്.

നിമിഷ പ്രിയ്ക്കൊപ്പം യെമനിൽ സ്വകാര്യ ആശുപത്രി നടത്തിയിരുന്ന ഭർത്താവ് തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടർ ടാങ്കിൽ തള്ളിയെന്നാണ് കേസ്. മൃതദേഹം ഒളിപ്പിക്കാൻ സഹായിച്ച നിമിഷപ്രിയയുടെ സുഹൃത്ത്ായ നഴ്സ് ഹനാനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

2017ലായിരുന്നു ദാരുണമായ സംഭവം. ലാൽ അബ്ദുമഹ്ദിയുടെ ജീവന്റെ വിലയായി 70 ലക്ഷം രൂപ നൽകണമെന്ന് അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിന് കഴിയാതെ വന്നതോടെ കോടതി നിമിഷയുടെ വധശിക്ഷ ശകിവെയ്ക്കുകയായിരുന്നു.

മേൽക്കോടതി വിധിക്കെതിരെ പ്രസിഡന്റ് അധ്യക്ഷനായ പരമോന്നത കോടതിക്ക് അപ്പീൽ നൽകുമെന്ന് യെമനിൽ നിമിഷയ്ക്ക് വേണ്ടി കേസ് നടത്തുന്ന എംബസിയും അധികൃതരും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here