സ്വർണ്ണക്കടത്ത് കേസ്, എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

9
1499

സ്വർണക്കടത്ത് കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിവശങ്കറിന് ജാമ്യം നിഷേധിച്ചത്.
ജാമ്യമില്ലെന്ന ഒറ്റവരി ഉത്തരവാണ് കോടതി പറഞ്ഞത്.

സ്വർണക്കടത്തിൽ ഇ.ഡിയുടെ നോട്ടപ്പുള്ളികളാ രാഷ്ട്രീയ നേതാക്കളുടെ പേര് വെളിപ്പെടുത്താൻ തന്നെ നിർബന്ധിക്കുന്നതായും ഇതിന് വഴങ്ങാത്തതാണ് തന്നെ അറസ്റ്റ് ചെയ്യാൻ കാരണമെന്നുമാണ് എം.ശിവശങ്കർ കോടതിയെ അറിയിച്ചത്.

അതേസമയം ഈ വാദങ്ങൾ ഉന്നയിച്ചതിന് പിന്നിൽ ഗൂഢ ലക്ഷ്യമുണ്ടെന്ന് ഇ.ഡി കോടതിയെ ബോധിപ്പിച്ചു. കോടതിയെ തെറ്റിദ്ധരിപ്പിക്കാനും സ്വാധീനിക്കാനുമാണ് ശിവശങ്കർ ശ്രമിക്കുന്നത്. തുറന്ന കോടതിയിൽ ഉന്നയിക്കാത്ത വാദങ്ങളാണ് എഴുതി നൽകിയതെന്നും ഇ.ഡി പറഞ്ഞു.

9 COMMENTS