കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ മൂന്നുമരണം

0
632

കോഴിക്കോട്: കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ മൂന്നുമരണം. വടകര റൂറൽ എസ് പി ഓഫീസിലെ ഹെഡ് ക്ലർക്കും ബാലുശ്ശേരി വട്ടോളി ബസാർ തേനാക്കുഴി സ്വദേശിയുമായ ഷൈൻ ബാബു (45), മാവൂർ സാന്ദീപിനി വിദ്യാനികേതനിലെ അദ്ധ്യാപികയായ സുലു(49), തിക്കോടി അങ്ങാടിയിൽ അയ്യിട്ടവളപ്പിൽ മമ്മദ് കോയ (55) എന്നിവരാണ് മരിച്ചത്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിൽ ചികിത്സയിലായിരുന്ന ഷൈൻ ബാബുവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്ലാസ്മ ചികിത്സയ്ക്കായി ഞായറാഴ്ച്ചയാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് മരിച്ചത്.

കാൻസറിന് ചികിത്‌സിക്കുന്നതിനിടെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ മമ്മദ് കോയ മരിച്ചത്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് തിക്കോടി അങ്ങാടി ജുമാമസ്ജിദിൽ കബറടക്കം നടന്നു. ഭാര്യ: സക്കീന. മക്കൾ: ഷഹാന, ഷർഷാദ്, സഫൂറ. സഹോദരങ്ങൾ: ഖരീം, ഹമീദ്, സാദിക്, റംല, റുഖിയ, ബുഷ്റ, ഹൈറു.