ചെത്തുകള്ള് നല്‍കിയില്ല, യുവാവ് തെങ്ങ് വെട്ടി വീഴ്ത്തി

0
53

തൃശൂര്‍: ചെത്തിക്കൊണ്ടിരുന്ന കള്ള് നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് തെങ്ങ് വെട്ടി വീഴ്ത്തി. തൃശൂര്‍ ജില്ലയിലെ വെള്ളിക്കുളങ്ങരയിലുള്ള പൊതതാഞ്ചിറയിലാണ് സംഭവം. തൊഴിലാളി ചെത്തിക്കൊണ്ടിരുന്ന തെങ്ങ് യുവാവ് യന്ത്രവാളിന് വെട്ടിയിടുകയായിരുന്നു.

തെങ്ങ് മുറിച്ചതറിഞ്ഞ് ചാടാന്‍ ശ്രമിച്ചപ്പോള്‍ ചെത്തു തൊഴിലാളി ജയന്റെ കാല്‍ ഒടിഞ്ഞു. സംഭവത്തില്‍ മരം വെട്ടു തൊഴിലാളിയായ ബിസ്മി എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു.