കൊച്ചി: കാണാതായ യുവതിയെ വീട്ടുമുട്ടത്ത് കൊന്ന് കുഴിച്ചിട്ട നിലയില്‍, ഭര്‍ത്താവ് പിടിയില്‍

0
75

കാണാതായ യുവതിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍. വൈപ്പിന്‍ സ്വദേശിനി
എടവനക്കാട് വാചാക്കല്‍ സജീവന്റെ ഭാര്യ രമ്യയെയാണ് (32) കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. ഒന്നര വര്‍ഷം മുന്‍പാണ് കൊച്ചിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോള്‍ രമ്യയെ കാണാതായത്. സംഭവത്തില്‍ സജീവനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മുംബൈയിലേക്കും പിന്നീട് ജോലി തേടി വിദേശത്തേക്കും പോയെന്നാണ് സജീവന്‍ നാട്ടുകാരോട് പറഞ്ഞിരുന്നത്. പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കാണാതായ രമ്യ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്.

തുടര്‍ന്ന് വീടിന്റെ കാര്‍ പോര്‍ച്ചിനോട് ചേര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന് അസ്ഥിക്കഷ്ണങ്ങല്‍ കണ്ടെത്തി. വീട്ടുമുറ്റത്ത് കുഴിച്ചപ്പോഴാണ് അസ്ഥിക്കഷണങ്ങള്‍ കിട്ടിയത്. രമ്യയുടെ കൊലപാതകത്തിന് പിന്നില്‍ സജീവനാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. ഫൊറന്‍സിക് പരിശോധന നടത്തി മരിച്ചത് രമ്യ തന്നെയാണ് എന്ന് ഉറപ്പിക്കേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു.