Sunday, September 20, 2020
Home Trending പെൺകുട്ടി ഒരുവന്റെ കൂടെ കിടന്നു എന്നു കരുതി ഒന്നും നഷ്ടപ്പെടാനില്ല:ഡോ.ഷിനു ശ്യമളന്‍

പെൺകുട്ടി ഒരുവന്റെ കൂടെ കിടന്നു എന്നു കരുതി ഒന്നും നഷ്ടപ്പെടാനില്ല:ഡോ.ഷിനു ശ്യമളന്‍

ശരീരം ഒരുവന്റെ കൂടെ പങ്കുവെച്ചു എന്നു കരുതി പെൺകുട്ടികൾക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്ന് അവർക്ക് പറഞ്ഞുകൊടുക്കണമെന്ന് ഡോ.ഷിനു ശ്യമളൻ. സോപ്പിട്ട് കുളിച്ചാൽ തീരുന്ന മാലിന്യമേ ഉള്ളൂ എന്ന് അവരോട് പറയണം. ഇല്ലെങ്കിൽ ഇതുപോലെ ആത്മഹത്യകൾ ഉണ്ടാകാം. ആത്മഹത്യ പ്രതിരോധ ദിനത്തോടനുബന്ധിച്ച ഡോ. ഷിനു എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് പെൺകുട്ടികൾക്ക് ഏറെ ധൈര്യം പകരുന്ന ഈ വാക്കുകൾ. കാമുന്റെ വഞ്ചനയിൽ മനസ് നീറി ആത്മഹത്യ ചെയ്ത റംസിയെപ്പറ്റിയും പോസ്റ്റിൽ ഡോ.ഷിനു പരോക്ഷമായി പരാമർശിക്കുന്നുണ്ട്.

ഇന്ന് ലോക ആത്മഹത്യ പ്രതിരോധ ദിനം.കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത പെൺകുട്ടിയിൽ നിന്നും നാം പഠിക്കാനുണ്ട്.ആ പെൺകുട്ടിക്ക് നീതി ലഭിക്കുമെന്നും കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്നും നമുക്ക് വിശ്വസിക്കാം.നിർബന്ധിച്ചു ഗർഭഛിദ്രം നടത്തുകയും,പല തരത്തിൽ മാനസികവും, ശാരീരികവും, സാമ്പത്തികവുമായി അവളെ ഉപദ്രവിക്കുകയും ചെയ്ത കുറ്റക്കാർ ശിക്ഷിക്കപ്പെടും എന്നു നമുക്ക് ആഗ്രഹിക്കാം. എന്നത്തെയും പോലെ

പെൺകുട്ടികൾ വളർന്ന് വരുമ്പോൾ ഈ ലോകത്തെ ചില കപട സ്‌നേഹത്തെ തിറിച്ചറിയുവാൻ പ്രാപ്തരാക്കണം.ശരീരം ഒരുവന്റെ കൂടെ പങ്കുവെച്ചു എന്നു കരുതി നിനക്ക് ഒന്നും നഷ്ടപ്പെടാനില്ല എന്നു അവർക്ക് പറഞ്ഞു കൊടുക്കണം. സോപ്പിട്ട് കുളിച്ചാൽ തീരുന്ന മാലിന്യമേ ഉള്ള് എന്ന് പറയണം.ഇല്ലെങ്കിൽ ഇതുപോലെ ആത്മഹത്യകൾ ഉണ്ടാകാം.

പെണ്ണിന്റെ ശരീരം മാത്രം ആഗ്രഹിക്കുന്നവരെ മനസ്സിലാക്കുവാനും അങ്ങനെ ഒരുത്തനെ ഉപേക്ഷിക്കുവാൻ മടി കാണിക്കേണ്ടതില്ല എന്ന് ഓർമ്മപ്പെടുത്തണം.രണ്ടു പേർക്കും സമ്മതമെങ്കിൽ അത്തരമൊരു ബന്ധത്തിൽ തെറ്റില്ല.ഒരുവന്റെ കൂടെ കിടന്നു എന്നു കരുതി ഒന്നും നഷ്ടപ്പെടാനില്ല.ഈ നൂറ്റാണ്ടിലും പെണ്ണിന്റെ കന്യകാത്വവും വിശുദ്ധിയെയും പുകഴ്ത്തി പാടുന്നവർ ഒന്ന് ഓർക്കണം. ഈ വാഴ്ത്തിപ്പാടലുകൾ പെൺകുട്ടികളുടെ മനസ്സിലുണ്ടാക്കുന്ന പൊയ് ചിന്തകളെ കുറിച്ചും ഓർക്കണം.മാനസികമായി അവൾ ശാക്തീകരിക്കപ്പെടണം.ശരീരം അവളുടെ സ്വന്തവും ഒരുവനും തീറെഴുതി കൊഴുക്കേണ്ടതുമല്ല എന്ന് അവളെ ഓർമ്മിപ്പിക്കണം. ഡോ.ഷിനു പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

ചിന്തിച്ചത് ജീവിതം പാഴാക്കുന്നവരെന്ന്,കന്യാസ്ത്രീ മഠത്തിൽ കഴിയേണ്ടി വന്ന അക്രൈസ്തവ യുവാവിന്റെ കുറിപ്പ് വൈറൽ

ബാഗ് നഷ്ടപ്പെട്ട് അപ്രതീക്ഷിതമായി കന്യാസ്ത്രീ മഠത്തിൽ കഴിയേണ്ടി വന്ന അക്രൈസ്തവ യുവാവിന്റെ കുറിപ്പ് ഫേസ്ബുക്കിൽ വൈറലാകുന്നു.ബിരുദാനന്തര ബിരുദം ലക്ഷ്യമിട്ട് ജർമ്മനിയിൽ എത്തിയ വിവേക് കന്യാസ്ത്രീകളെപ്പറ്റി പറയുന്ന വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് 4696 പേർക്ക് കോവിഡ്-19, 4425 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 4696 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂർ 322, പാലക്കാട് 289, കോട്ടയം 274,...

എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് കോവിഡ്

ന്യൂഡൽഹി: എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. പാർലമെന്റിന്റെ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലാണ് അദേഹം. ശനിയാഴ്ച യുഡിഎഫ് എംപിമാരുടെ കൂടെ...

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു

തിരുവന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു. തിരുവനന്തപുരത്ത് അട്ടക്കുളങ്ങര കെബിഎം ക്ലിനിക്ക് നടത്തിയിരുന്ന ഡോ എംഎസ് ആബ്ദീനാണ് ഇന്ന് രാവിലെ മരിച്ചത്. കേരളത്തിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ...

Recent Comments

You cannot copy content of this page