കൊല്ലം : ശ്വാസകോശത്തില്‍ പരിക്കേറ്റാല്‍ നല്‍കേണ്ട അടിയന്തിര ചികിത്സ ഡോക്ടര്‍ വന്ദനയ്ക്ക് കിംസില്‍ എത്തുന്നതുവരെ ലഭിച്ചില്ലെന്ന് സഹ പ്രവര്‍ത്തകര്‍. പ്രതി സന്ദീപ് സ്വബോധത്തിലല്ലായിരുന്നുവെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ല. കൂടെയുള്ള ഡോക്ടര്‍ മാത്രമാണ് വന്ദനയെ രക്ഷിക്കാന്‍ എത്തിയതെന്നും പൊലീസിന് ഗുരുതര വീഴ്ച ഉണ്ടായെന്നും ഡോക്ടര്‍മാര്‍ ആരോപിച്ചു.
ഡ്രസിംഗ് റൂമില്‍ നിന്നാണ് പ്രതി കത്രിക എടുത്തത്. എക്സ് റെ എടുക്കാനായി പോകുമ്പോഴാണിതുണ്ടായത്. പുറത്ത് വെച്ച് നടന്ന ആക്രമണങ്ങളൊന്നും വന്ദന അറിഞ്ഞിരുന്നില്ല. സംഭവം നടന്ന സമയത്ത് പൊലീസുകാര്‍ ഓടിരക്ഷപ്പെട്ടുവെന്നും ഡോക്ടര്‍മാര്‍ ആരോപിച്ചു.