ബ്രൂസ് ലി മരിക്കാന്‍ കാരണം, അമിതമായ വെള്ളം കുടി

0
78

ചൈനീസ് മാര്‍ഷല്‍ ആര്‍ട്ടിസ്റ്റ് ബ്രൂസ് ലിയുടെ മരണകാരണം അമിതമായി വെള്ളം കുടിച്ചതിനാലാണെന്ന് ഗവേഷകര്‍. ബ്രൂസ് ലീ 1973 ജൂലൈയില്‍ ഹോങ്കോങ്ങില്‍ 32-ആം വയസ്സിലാണ് മരണപ്പെടുന്നത് . സെറിബ്രല്‍ എഡിമ അല്ലെങ്കില്‍ മസ്തിഷ്‌ക വീക്കം മൂലമാണ് അദ്ദേഹം മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍ അധിക ജലം പുറന്തള്ളാനുള്ള വൃക്കയുടെ കഴിവില്ലായ്മ മൂലമാണ് ബ്രൂസ് ലീ മരിച്ചതെന്ന് ഗവേഷക സംഘം ക്ലിനിക്കല്‍ കിഡ്നി ജേണലില്‍ എഴുതി. ഭാര്യ ലിന്‍ഡയും ബ്രൂസ്ലി വളരെയധികം വെള്ളം കുടിക്കുമായിരുന്നെന്ന് പറഞ്ഞിട്ടുണ്ട്.

ബ്രൂസ് ലീ കഞ്ചാവും ഉപയോഗിച്ചു, ഇത് ദാഹം വര്‍ദ്ധിപ്പിക്കും. മരിച്ച ദിവസം മുഴുവന്‍ ബ്രൂസ് ലി മയക്കുമരുന്ന് കഴിച്ചതായും വിവരമുണ്ട്. ഇത് ബ്രൂസ് ലി അമിതമായി വെള്ളം കുടിച്ചതിന് കാരണമായിട്ടുണ്ടാകാമെന്നാണ് ഗവേഷകര്‍ പറയുന്നത്.