തുർക്കിയിൽ ഭൂമികുലുക്കം 12 പേർ മരിച്ചു, മരണസംഖ്യ ഉയർന്നേക്കും

0
585

അങ്കാറ : പടിഞ്ഞാറൻ തുർക്കിയിലുണ്ടായ ഭൂമികുലുക്കത്തിൽ 12 പേർ മരിച്ചു. ഏജീയൻ കടലിലാണ് റിക്ടർ സ്‌കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

ഭൂമികുലുക്കത്തെ തുടർന്ന് തുർക്കിയിലെ മൂന്നാമത്തെ വൻ നഗരമായ ഇസ്മിറിൽ ഇരുപതോളം ബഹുനില കെട്ടിടങ്ങളാണ് നിലം പതിച്ചത്. വൈദ്യുതി, വാർത്താവിനിയമ ബന്ധങ്ങളും തകർന്നു. ഇടിഞ്ഞുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.

ആറിലേറെ നിലകളുള്ള ഒമ്പതോളം കെട്ടിടങ്ങൾ നിലം പതിച്ചു. രക്ഷാപ്രവർത്തനും തുടരുകയാണെന്നും മരണസംഖ്യ ഉയർന്നേക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അതേസമയം നഗരത്തിലേക്കു വൻതോതിൽ കടൽവെള്ളം കയറുന്നുണ്ട്. മത്സ്യത്തൊഴിലാളികളെ കാണാതായെന്നും വിവരമുണ്ട്.